ഒമാനില്‍ 107 പ്രവാസികളുള്‍പ്പെടെ 328 പേര്‍ക്ക് ജയില്‍ മോചനം അനുവദിച്ച് ഭരണാധികാരിയുടെ ഉത്തരവ്

By Web TeamFirst Published Oct 18, 2021, 12:27 PM IST
Highlights

നബിദിനം  പ്രമാണിച്ചും തടവുകാരുടെ കുടുംബങ്ങളുടെ സ്ഥിതി കണക്കിലെടുത്തുമാണ് മോചനം അനുവദിക്കുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

മസ്‍കത്ത്: ഒമാനില്‍ 328 തടവുകാര്‍ക്ക് ജയില്‍ മോചനം അനുവദിച്ച് (Royal pardon) ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ (Sultan Haitham bin Tarik) ഉത്തരവ്. 107 പ്രവാസികളും (expatriates) മോചിതരാവുന്നവരില്‍ ഉള്‍പ്പെടും. നബിദിനം (Prophet's birthday) പ്രമാണിച്ചും തടവുകാരുടെ കുടുംബങ്ങളുടെ സ്ഥിതി കണക്കിലെടുത്തുമാണ് മോചനം അനുവദിക്കുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (Oman News Agency) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ഒമാനില്‍ പൊതു - സ്വകാര്യ മേഖലകള്‍ക്ക് ചൊവ്വാഴ്‍ച അവധി
മസ്‍കത്ത്: നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്, ഒക്ടോബര്‍ 19 ചൊവ്വാഴ്‍ച (ഹിജ്റ മാസം റബീഉല്‍ അവ്വല്‍ 12) രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നിയമസംവിധാനങ്ങള്‍ക്കും ഒപ്പം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി നേരത്തെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.

click me!