Latest Videos

ബലിപെരുന്നാള്‍; 308 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ ഭരണാധികാരിയുടെ ഉത്തരവ്

By Web TeamFirst Published Jul 7, 2022, 4:36 PM IST
Highlights

മോചനം ലഭിക്കുന്നതില്‍ 119 പേര്‍ വിദേശികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
 

മസ്‌കറ്റ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് 308 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഉത്തരവ്. മോചനം ലഭിക്കുന്നതില്‍ 119 പേര്‍ വിദേശികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പെരുന്നാളിന് മുന്നോടിയായി പ്രഖ്യാപിക്കുന്ന ജയില്‍ മോചനത്തിലൂടെ തടവുകാര്‍ക്ക് അവരുടെ കുടുംബങ്ങളുമായുള്ള ബന്ധം ഊഷ്‍മളമാക്കാനും സന്തോഷം പങ്കിടാനും കഴിയും.

ഖത്തറില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ 737 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റിന്റെ ഉത്തരവ്

അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച്ച് 737 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്തെ പല ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കായിരിക്കും പ്രഖ്യാപനത്തിലൂടെ മോചനം ലഭിക്കുക. 

മോചിതരാക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന തടവുകാര്‍ക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കില്‍ അവ ഏറ്റെടുക്കുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അറിയിച്ചു. യുഎഇ പിന്തുടരുന്ന ക്ഷമയുടെയും സഹിഷ്ണുതയുടെയും മാനവികതയുടെയും മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഈ തീരുമാനത്തിലൂടെ മോചിതരാവുന്ന തടവുകാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അധ്യായം തുടങ്ങാനും  തങ്ങളുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും സാധിക്കുമെന്നും ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു.

ഒമാനില്‍ ശക്തമായ മഴ തുടരുന്നു; ഒരു മരണം, നിരവധിപ്പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി

ഒപ്പം പെരുന്നാളിന് മുന്നോടിയായി യുഎഇ പ്രസിഡന്റ് പ്രഖ്യാപിക്കുന്ന ജയില്‍ മോചനത്തിലൂടെ തടവുകാര്‍ക്ക് അവരുടെ കുടുംബങ്ങളുമായുള്ള ബന്ധം ഊഷ്‍മളമാക്കാനും അവരുടെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ സന്തോഷം പകരാനും സഹായിക്കുമെന്നും ഒപ്പം മോചിതരാക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ ചെയ്‍തികളെക്കുറിച്ച് പുനഃരാലോചന നടത്തി ശരിയായ പാതയിലേക്ക് തിരികെ വന്ന് വിജയകരമായ ജീവിതം നയിക്കാന്‍ അവസരമൊരുക്കുമെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവന പറയുന്നു.

click me!