ഒമാനില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ രാജി സ്വീകരിക്കേണ്ടെന്ന് ഉത്തരവ്

Published : May 04, 2021, 12:31 PM IST
ഒമാനില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ രാജി സ്വീകരിക്കേണ്ടെന്ന് ഉത്തരവ്

Synopsis

രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത കാത്തുസൂക്ഷിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നടപടി. മഹാമാരിയുടെ ആഘാതം മറികടക്കുന്നതിന് എല്ലാ രംഗങ്ങളില്‍ നിന്നുമുള്ള പങ്കാളിത്തം ഉറപ്പുവരുത്താനും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു. 

മസ്‍കത്ത്: ഒമാനില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ രാജി സ്വീകരിക്കേണ്ടെന്ന് ആരോഗ്യ മന്ത്രിയുടെ സര്‍ക്കുലര്‍. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ അസാധാരണ സ്ഥിതിവിശേഷം കണക്കിലെടുത്താണ് തീരുമാനം.

രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത കാത്തുസൂക്ഷിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നടപടി. മഹാമാരിയുടെ ആഘാതം മറികടക്കുന്നതിന് എല്ലാ രംഗങ്ങളില്‍ നിന്നുമുള്ള പങ്കാളിത്തം ഉറപ്പുവരുത്താനും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു. രാജ്യത്തെ പൊതുജനാരോഗ്യ സുരക്ഷക്ക് ഭീഷണി നേരിടുകയോ പ്രത്യേക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ ചെയ്യുമ്പോള്‍ ആരോഗ്യ മന്ത്രിക്ക് നിയമപ്രകാരം ലഭിക്കുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് തീരുമാനം.  മെഡിക്കല്‍, അനുബന്ധ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ രാജി അപേക്ഷകള്‍ ഒരു അറിയിപ്പുണ്ടാകുന്നതു വരെ സ്വീകരിക്കേണ്ടെന്നാണ് തീരുമാനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിരോധ രംഗത്ത് പുത്തൻ കുതിപ്പിന് ഇന്ത്യയും സൗദിയും
അമ്മ മരിച്ചപ്പോഴും മകളുടെ വിവാഹത്തിനും നാട്ടിലെത്തിയില്ല, പത്ത് വർഷത്തെ കണ്ണീർക്കടൽ കടന്ന് ജമീല ബീഗം നാട്ടിലേക്ക്, തുണയായത് 'കേളി'