കൊവിഡ്: ഒമാനില്‍ ഇന്നുമുതല്‍ ഗവർണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം

By Web TeamFirst Published Apr 1, 2020, 8:21 AM IST
Highlights

അത്യാഹിത വിഭാഗങ്ങൾ, ആംബുലൻസ്, സായുധ സേന, സുരക്ഷാ വിഭാഗം എന്നിവയുടെ വാഹനങ്ങൾ, പൊതുജനങ്ങൾക്ക്  ആവശ്യമായ ഭക്ഷ്യവസ്തുക്കളും അടിസ്ഥാന ആവശ്യങ്ങളും എത്തിക്കുന്ന വാഹനങ്ങൾ, നിർമ്മാണ വാണിജ്യ സാമഗ്രികൾ, എണ്ണ ഉൽപ്പന്നങ്ങൾ  എന്നിവ കൊണ്ടുപോകുന്ന  വാഹനങ്ങൾക്കും യാത്ര നിയന്ത്രണം ബാധകമല്ല.

മസ്കറ്റ്: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒമാനില്‍ ഗവര്‍ണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം നടപ്പിലാക്കുന്നു. ഇതു സംബന്ധിച്ച പുതിയ  മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. ബുധനാഴ്ച മുതലാണ് നിയന്ത്രണം. സ്വദേശികൾക്കും വിദേശികൾക്കും യാത്രാ നിയന്ത്രണം ബാധകമായിരിക്കും.

സർക്കാർ, സ്വകാര്യ, സ്ഥാപനങ്ങളിലെ ജീവനക്കാരെ ജോലിയുടെ ആവശ്യകതയനുസരിച്ചു നിയന്ത്രണത്തിൽ  നിന്നും ഒഴിവാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗങ്ങൾ, ആംബുലൻസ്, സായുധ സേന, സുരക്ഷാ വിഭാഗം എന്നിവയുടെ വാഹനങ്ങൾ, പൊതുജനങ്ങൾക്ക്  ആവശ്യമായ ഭക്ഷ്യവസ്തുക്കളും അടിസ്ഥാന ആവശ്യങ്ങളും എത്തിക്കുന്ന വാഹനങ്ങൾ, നിർമ്മാണ വാണിജ്യ സാമഗ്രികൾ, എണ്ണ ഉൽപ്പന്നങ്ങൾ  എന്നിവ കൊണ്ടുപോകുന്ന  വാഹനങ്ങൾക്കും യാത്രാ നിയന്ത്രണം ബാധകമല്ല .

 അത്യാവശ്യ ഘട്ടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ  പ്രത്യേക അനുവാദത്തോടു കൂടി മാത്രമേ പൗരന്മാർക്കും  സ്ഥിര താമസക്കാർക്കും യാത്ര അനുമതി ലഭിക്കുകയുള്ളൂ. വാഹനങ്ങൾ ഉപയോഗിക്കുന്നവർ  ഡ്രൈവിംഗ് ലൈസൻസിനോടൊപ്പം   സ്വദേശികൾ  തിരിച്ചറിയൽ കാർഡും രാജ്യത്തെ സ്ഥിരതാമസക്കാർ  റെസിഡന്റ് കാർഡും കരുതിയിരിക്കണം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!