
റിയാദ്: തങ്ങളെ വേര്‍പെടുത്തി പുതുജീവിതം സമ്മാനിച്ച ഡോക്ടറെ കാണാന്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം സഫയും മര്‍വയും റിയാദിലെത്തി. കൈക്കുഞ്ഞുങ്ങളായിരുന്നപ്പോള്‍ റിയാദില്‍ വേര്‍പെടുത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ ഒമാനി സയാമീസ് ഇരട്ടകളാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഡോക്ടറെ കാണാനെത്തിയത്. മാതാപിതാക്കളോടൊപ്പമാണ് ഇവര്‍ ശസ്ത്രക്രിയാ തലവനായ ഡോ. അബ്ദുല്ല അല്‍റബീഅയെ കാണാന്‍ ഒമാനില്‍ നിന്ന് റിയാദിലെത്തിയത്.
2007ല്‍ റിയാദിലെ നാഷണല്‍ ഗാര്‍ഡിന്റെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ തലയോട്ടികളും മസ്തിഷ്‌കവും പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു സഫയെയും മര്‍വയെയും ശസ്ത്രക്രിയയ്ക്കായി എത്തിച്ചത്. തുടര്‍ന്ന് നടത്തിയ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വൈദ്യപരിശോധനയുടെ തുടര്‍ നടപടികള്‍ക്കായാണ് ഇപ്പോള്‍ അവര്‍ സൗദിയിലെത്തിയത്.
തൊഴിൽ തട്ടിപ്പിന് ഇരകളായ പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വഴിയൊരുങ്ങി; തുണയായത് കൈരളി പ്രവർത്തകർ
സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര പദവിയിലെത്താന്‍ സൗദി അറേബ്യയ്ക്ക് കഴിഞ്ഞത് ഭരണകൂടത്തിന്റെ പരിധിയില്ലാത്ത പിന്തുണ കൊണ്ടാണെന്ന് ഡോ. റബീഅ പറഞ്ഞു. മക്കളുടെ ശസ്ത്രക്രിയ വിജയകരമാക്കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിനും ചികിത്സ നല്‍കിയതിനും സൗദി സര്‍ക്കാരിനോടും ജനങ്ങളോടും ഇരട്ടകളുടെ മാതാപിതാക്കള്‍ നന്ദി അറിയിച്ചു.
ജോര്‍ദാന്‍ കിരീടാവകാശിയുടെ ജീവിതസഖിയാകാന്‍ റജ്‍വ ഖാലിദ്
റിയാദ്: ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ ബിന്‍ അബ്‍ദുല്ല വിവാഹിതനാവുന്നു. സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നിന്നുള്ള റജ്‍വ ഖാലിദ് ബിന്‍ മുസൈദ് ബിന്‍ സൈഫ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൈഫാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം നടന്നതായി ജോര്‍ദാന്‍ റോയല്‍ കോര്‍ട്ട് അറിയിച്ചു.
സൗദി കിരീടാവകാശിയുടെ നേതൃത്വത്തില്‍ മക്കയിലെ വിശുദ്ധഗേഹം കഅ്ബ കഴുകി
വധുവിന്റെ റിയാദിലെ വീട്ടില്‍ വെച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ജോര്‍ദാന്‍ രാജകുടുംബത്തിലെ നിരവധി പ്രമുഖരാണ് ഇതിനായി കഴിഞ്ഞയാഴ്‍ച സൗദി അറേബ്യയില്‍ എത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ജോര്‍ദാന്‍ രാജാവ് അബ്‍ദുല്ല രണ്ടാമനെ വിളിച്ച് ആശംസകള്‍ അറിയിച്ചതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam