സൗദിയില്‍ കൊവിഡ് കേസുകളില്‍ വന്‍ കുറവ്; പുതിയ രോഗികള്‍ നൂറില്‍ താഴെ മാത്രം

By Web TeamFirst Published Aug 19, 2022, 7:34 PM IST
Highlights

ആകെ മരണസംഖ്യ 9,274 ആയി. രോഗബാധിതരില്‍ 3,739 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 65 പേര്‍ ഗുരുതരനിലയിലാണ്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം നൂറില്‍ താഴെയായി. 24 മണിക്കൂറിനിടെ പുതുതായി 89 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്നവരില്‍ 119 പേര്‍ രോഗമുക്തരായി. ഒരു ദിവസത്തിനിടെ കോവിഡ് മൂലം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 8,12,486 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,99,473 ആയി ഉയര്‍ന്നു.

തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ആകെ മരണസംഖ്യ 9,274 ആയി. രോഗബാധിതരില്‍ 3,739 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 65 പേര്‍ ഗുരുതരനിലയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 6,301 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 24, ജിദ്ദ 17, ദമ്മാം 9, മദീന, ഹുഫൂഫ് 4, മക്ക, അല്‍ബാഹ 3, തബൂക്ക് 2, തായിഫ് 2, അബഹ 2, ജിസാന്‍ 2, ദഹ്‌റാന്‍ 2, മറ്റ് വിവിധയിടങ്ങളില്‍ ഓരോന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 67,577,413 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,828,122 ആദ്യ ഡോസും 25,237,637 രണ്ടാം ഡോസും 15,511,654 ബൂസ്റ്റര്‍ ഡോസുമാണ്.

സൗദിയില്‍ പ്രവാസി സാങ്കേതിക തൊഴിലാളികള്‍ക്ക് അടുത്തവര്‍ഷം മുതല്‍ പ്രൊഫഷണല്‍ ലൈസന്‍സ് നിര്‍ബന്ധം

റിയാദ്: വിദേശ സാങ്കേതിക തൊഴിലാളികള്‍ക്ക് സൗദി അറേബ്യയില്‍ അടുത്ത വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ പ്രൊഫഷണല്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. മുനിസിപ്പല്‍, ഗ്രാമീണകാര്യ മന്ത്രാലയത്തിേന്റതാണ് തീരുമാനം. ഇത്തരം 81 സാങ്കേതിക തസ്തികകളിലാണ് ലൈസന്‍സ് വേണ്ടിവരുക. എല്ലാ വിദഗ്ധ തൊഴിലുകളിലും ലൈസന്‍സ് നിര്‍ബന്ധമാകും.

'ബലദി' എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാകും ലൈസന്‍സ് അനുവദിക്കുക. കാലാവധി കഴിയുേമ്പാള്‍ ഇതിലൂടെ തന്നെ പുതുക്കുകയും ചെയ്യാം. തൊഴിലാളിക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും അനുഭവപരിചയവും വൈദഗ്ധ്യവും പരിശോധിച്ച ശേഷമാണ് ലൈസന്‍സുകള്‍ അനുവദിക്കുന്നത്.

ജോര്‍ദാന്‍ കിരീടാവകാശി വിവാഹിതനാവുന്നു; വധു സൗദി അറേബ്യയില്‍ നിന്ന്

ആവശ്യമുള്ളവര്‍ക്ക് പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കാം. സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ലൈസന്‍സ് നേടാനായില്ലെങ്കില്‍, അത്തരം സ്ഥാപനങ്ങളുടെ വാണിജ്യ ലൈസന്‍സ് പുതുക്കി നല്‍കില്ല. പുതിയ ലൈസന്‍സ് നേടാനും തൊഴിലാളിക്ക് ലൈസന്‍സ് ഉണ്ടായിരിക്കണം. ഇത്തരം പ്രതിസന്ധി മറികടക്കാന്‍ എല്ലാ തൊഴിലാളികള്‍ക്കും പെട്ടെന്ന് തന്നെ ലൈസന്‍സ് നേടാന്‍ ശ്രമിക്കണമെന്ന് സ്ഥാപനമുടമകളോട് മന്ത്രലായം ആവശ്യപ്പെട്ടു.


 

click me!