ഒമാനിൽ കനത്ത മഴ; വെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു, രണ്ട് പേരെ കാണാതായി, തെരച്ചിൽ തുടരുന്നു

Published : Aug 13, 2023, 06:24 AM ISTUpdated : Aug 13, 2023, 09:07 AM IST
ഒമാനിൽ കനത്ത മഴ; വെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു, രണ്ട് പേരെ കാണാതായി, തെരച്ചിൽ തുടരുന്നു

Synopsis

കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. 

ഒമാൻ: ഒമാനിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. രണ്ട് പേരെ കാണാതായി. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്. ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെയും പൗരന്മാരുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലിൽ ആണ് വെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചയാളെ  കണ്ടെത്തിയത്.

വെള്ളപ്പാച്ചിൽ  ബുറേമി ​ഗവർണറേറ്റിൽ മഹ്ദ വിലയത്തിലെ താഴ്വരയിൽ രണ്ടു വാഹനങ്ങൾ ആണ് വെള്ളപ്പാച്ചിലിൽ ഒഴുകിപോയത്. രണ്ടു വാഹനങ്ങൾ  വെള്ളപ്പാച്ചിലിൽ കുടുങ്ങിയതായി സിവിൽ ഡിഫൻസ് അറിയിച്ചിരുന്നു. ഇരു വാഹനങ്ങളിലുമായി  ഏഴുപേർ ഉണ്ടായിരുന്നതായാണ് അധികൃതർ നല്‍കുന്ന വിവരം. ഇവരിൽ നാലുപേരെ സിവിൽ ഡിഫൻസ് ആംബുലൻസ്  സംഘം രക്ഷപെടുത്തി. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. 

ഇന്നലെ ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും വെള്ളപാച്ചിലും സംഭവിച്ചിരുന്നു.  അൽ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നി ഗവർണറേറ്റുകളിലാണ് കൂടുതൽ മഴ പെയ്തതും വെള്ളപാച്ചിലുകൾ രൂപപ്പെട്ടതും. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന്  ജനങ്ങൾക്ക്  സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശം നൽകിയിരുന്നു. മാറിയ കാലാവസ്ഥ ഇന്ന്  വൈകി വരെ നിലനിൽക്കുമെന്ന്  ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

ഒമാനിലെ പ്രധാന ഗവർണറേറ്റുകളിൽ ഉണ്ടായ മഴയിലും വെള്ളപ്പാലിലും പൊതുജനങ്ങൾക്ക് കർശന ജാഗ്രതാനിർദേശമാണ് നൽകിയിരിക്കുന്നത്. അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിൽ ഉച്ചക്ക് ശേഷം ശക്തമായ മഴ പെയ്തതോടെ പ്രദേശത്തെ  താഴ്വരകളിലേക്ക് വെള്ളപാച്ചിലുകൾ  രൂപപ്പെട്ടതായി ഒമാൻ ടെലിവിഷൻ  റിപ്പോർട്ട് ചെയ്തു. സുമേയിൽ  വിലായത്തിലെ വാദി അൽ-ഉയയ്‌ന വെള്ളപാച്ചിലിൽ കരകവിഞ്ഞു. താഴ്‌വരകളിൽ രൂപപ്പെടുന്ന വെള്ളകെട്ടുകളിൽ നീന്തുവാൻ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ മാറണമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

അൽ ശർഖിയ, അൽ വുസ്ത, ദോഫാർ , എന്നി മേഖലകളിലെ തീരത്തോട് ചേർന്ന് നാളെ അതിരാവിലെയും വൈകിയും മേഘങ്ങളും മൂടൽമഞ്ഞും രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇതിനാൽ വാഹനമോടിക്കുന്നവർക്കുൾപ്പടെ മൂടൽ അനഭവപ്പെടാൻ സാധ്യതയുണ്ടെന്നും, ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മത്സ്യതൊഴിലാളികളോട് ആവശ്യമായ മുൻകരുതലുകൾ എടുക്കുവാനും നിർദേശിച്ചു. യാത്രക്കാർ വാഹനങ്ങൾ  ഉപയോഗിച്ച്  വെള്ളപ്പാച്ചിലുകൾ  മുറിച്ചു കടക്കുന്നത് റോയൽ ഒമാൻ പോലീസിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിച്ചു ആയിരിക്കണമെന്നും  സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

സൗദി അറേബ്യയില്‍ വിവാഹ മോചനം നേടുന്ന സ്ത്രീകളുടെ എണ്ണം കുത്തനെ ഉയര്‍ന്നു, റിപ്പോര്‍ട്ട് പുറത്ത്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്