ഈ മേഖലയിലുള്ളവര്‍ക്ക് ധൈര്യമായി 'ഇരിക്കാം'; വ്യക്തമാക്കി സൗദി മാനവ വിഭവശേഷി മന്ത്രാലയം

Published : Aug 12, 2023, 09:55 PM ISTUpdated : Aug 12, 2023, 10:06 PM IST
ഈ മേഖലയിലുള്ളവര്‍ക്ക് ധൈര്യമായി 'ഇരിക്കാം'; വ്യക്തമാക്കി സൗദി മാനവ വിഭവശേഷി മന്ത്രാലയം

Synopsis

ഉപഭോക്താക്കൾ ഇല്ലാത്ത സമയങ്ങളിൽ പോലും കസേരയിൽ ഇരിക്കുന്നത് തടയുന്നുവെന്ന ചില സ്ത്രീ ജീവനക്കാരുടെ പരാതിക്കുള്ള മറുപടിയായാണ് വക്താവ് ഇക്കാര്യം പറഞ്ഞത്.

റിയാദ്: സൗദി അറേബ്യയിൽ ഇനി സെയിൽസ് ഗേൾസിനും വനിതാ റിസപ്ഷണിസ്റ്റുകൾക്കും ധൈര്യപൂർവം ഇരിക്കാം. സെയിൽസ്, റിസപ്ഷൻ തസ്തികകളിൽ ജോലി ചെയ്യുന്ന വനിതകൾക്ക് ജോലിക്കിടയിൽ ഇരിക്കാനുള്ള അവകാശമുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 

ഇരിക്കാൻ തൊഴിലുടമ അനുവദിച്ചില്ലെങ്കിൽ അത് ഗുരുതരമായ നിയമലംഘനമാണെന്ന് വക്താവ് മുഹമ്മദ് അൽറിസ്കി പറഞ്ഞു. ഉപഭോക്താക്കൾ ഇല്ലാത്ത സമയങ്ങളിൽ പോലും കസേരയിൽ ഇരിക്കുന്നത് തടയുന്നുവെന്ന ചില സ്ത്രീ ജീവനക്കാരുടെ പരാതിക്കുള്ള മറുപടിയായാണ് വക്താവ് ഇക്കാര്യം പറഞ്ഞത്. എല്ലായിപ്പോഴും നിൽക്കേണ്ട ആവശ്യമില്ലാത്ത തൊഴിലുകളാണിവ. അതിനാൽ ജോലിക്കിടെ സ്ത്രീകളെ ഇരിക്കാൻ അനുവദിക്കാതിരിക്കുന്നത് നിരോധിച്ചിരിക്കുകയാണെന്നും വക്താവ് പറഞ്ഞു.

സ്ത്രീ ജീവനക്കാർക്ക് നിൽക്കേണ്ട ആവശ്യമില്ലാത്ത സാഹചര്യത്തിൽ അവർക്ക് വിശ്രമിക്കാൻ അവകാശമുണ്ട്. അവരെ ഇരിക്കാൻ സമ്മതിക്കാതിരിക്കൽ പ്രയാസങ്ങൾക്കും ശാരീരിക ക്ഷീണത്തിനും കാരണമാകുന്നു. അതിനാൽ ഇരിക്കുന്നത് തടയൽ ലംഘനമാണ്. ആയിരം മുതൽ മുവായിരം വരെ പിഴ ഈടാക്കുമെന്നും വക്താവ് പറഞ്ഞു.

Read Also- സൗദി അറേബ്യയില്‍ വിവാഹ മോചനം നേടുന്ന സ്ത്രീകളുടെ എണ്ണം കുത്തനെ ഉയര്‍ന്നു, റിപ്പോര്‍ട്ട് പുറത്ത്

 തൊഴിൽ ലംഘനങ്ങള്‍ക്കുള്ള പിഴ കുറയ്ക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിൽ തൊഴിലുമായ ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകളിലും നടപടിക്രമങ്ങളിലും മാറ്റം വരുത്തും. സ്ഥാപനങ്ങളുടെ കാറ്റഗറി അനുസരിച്ച് 60 ശതമാനം മുതൽ 80 ശതമാനം വരെ പിഴ തുക കുറക്കാനാണ് മന്ത്രാലയത്തിെൻറ നീക്കം. 60 ദിവസത്തിനകം പിഴയടക്കാത്ത സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ മന്ത്രാലയം നിർത്തിവെക്കും. പിഴക്കുള്ള അപ്പീൽ സമർപ്പിക്കാനും 60 ദിവസം സമയമുണ്ട്. 

ജീവനക്കാരുടെ എണ്ണമനുസരിച്ച് എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരിച്ചാണ് പിഴ തുകയിൽ മാറ്റം വരുത്തിയത്. തൊഴിൽ സംരക്ഷണം, സുരക്ഷ, ആരോഗ്യം എന്നിവയുടെ ലംഘനങ്ങൾക്ക് എ കാറ്റഗറിയിൽപ്പെട്ട സ്ഥാപനങ്ങളുടെ പിഴ 10,000-ൽ നിന്ന് 5,000 റിയാലായും ബി കാറ്റഗറി സ്ഥാപനങ്ങൾക്ക് 5,000-ൽ നിന്ന് 2,500 റിയാലായും സി കാറ്റഗറി സ്ഥാപനങ്ങൾക്ക് 2,500-ൽ നിന്ന് 1,500 റിയാലായും കുറച്ചു.

തൊഴിലാളികൾ സുരക്ഷാനിർദേശങ്ങൾ ലംഘിക്കുന്ന കുറ്റത്തിന് എ, ബി, സി കാറ്റഗറികളിലുള്ള സ്ഥാപനങ്ങൾക്ക് യഥാക്രമം 5,000-ൽനിന്ന് 1,000 റിയാലായും 2,000-ൽ നിന്ന് 500 റിയാലായും 3,000-ൽ നിന്ന് 300 റിയാലുമായാണ് കുറച്ചത്. തൊഴിലാളികൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാത്ത കുറ്റത്തിനുള്ള പിഴ എല്ലാ വിഭാഗത്തിനും 3,000-ൽ നിന്ന് 1,000 റിയാലായും കുറച്ചു. 

തൊഴിലാളിക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് നൽകുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ എ, ബി, സി വിഭാഗങ്ങൾക്ക് യഥാക്രമം 10,000-ൽ നിന്ന് 1,000 ആയും 5,000-ൽ നിന്ന് 500 ആയും 3,000-ൽ നിന്ന് 300 ആയുമാണ് കുറച്ചത്. ബാലവേല ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ 20,000-ൽ നിന്ന് 2,000 റിയാലാക്കി കുറച്ചു. ഇതുൾപ്പെടെ തൊഴിൽ മേഖലയിലെ എല്ലാ നിയമലംഘനങ്ങൾക്കും നേരത്തെ നിശ്ചയിച്ചിരുന്ന പിഴ തുകയിൽ വൻ കുറവാണ് മന്ത്രാലയം വരുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം