കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്

Published : May 12, 2024, 08:16 PM IST
കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്

Synopsis

വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി.

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ ലിയ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി. അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചു.

Read Also- പബ്ലിക് പാര്‍ക്കില്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് അധികൃതര്‍

കർശന പരിശോധന; കുവൈത്തിൽ 29,604 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ കർശന ട്രാഫിക് പരിശോധന തുടരുന്നു. ഒരാഴ്ച നീണ്ട പരിശോധന ക്യാമ്പയിനിൽ ആകെ 29,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 60 വാഹനങ്ങളും 50 മോട്ടോർ സൈക്കിളുകളും പിടികൂടുകയും ​ഗ്യാരേജിലേക്ക് മാറ്റുകയും ചെയ്തു. 

ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ-ഖദ്ദയുടെ നേരിട്ടുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 

ട്രാഫിക് നിയമ ലംഘകരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പിടികൂടിയതിന് പുറമെ ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 27 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയിട്ടുമുണ്ട്. 10 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പരിശോധനകളിൽ ക്രിമിനൽ കേസുകളിൽ പിടിയിലാകുകയും മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും മൂന്ന് പേരെ പിടികൂടി.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ
ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു, ഒമാനിൽ മലയാളി മരിച്ചു