
കുവൈത്ത് സിറ്റി: കുവൈത്തില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം ബ്‌നെയിദ് അൽ ഖാർ പ്രദേശത്തെ ഒരു അപ്പാർട്ട്മെന്‍റ് കെട്ടിടത്തിന്‍റെ അടുക്കളയിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്നാണ് തീ പടർന്നുപിടിച്ചത്. നിമിഷങ്ങൾക്കകം സ്ഥലത്താകെ പുക ഉയര്‍ന്നു. കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
വിവരം ലഭിച്ച ഉടൻ സെൻട്രൽ അൽ ഹിലാലി, അൽ ഷഹീദ് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. കെട്ടിടത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞു. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവിൽ, തീ നിയന്ത്രണത്തിലാക്കാനും വലിയ ദുരന്തം ഒഴിവാക്കാനും അഗ്നിശമന സേനാംഗങ്ങൾക്ക് കഴിഞ്ഞു. പൊട്ടിത്തെറിയെ തുടര്‍ന്ന് പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ വൈദ്യസഹായത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. അഗ്നിശമന സേനാംഗങ്ങളുടെ കൃത്യ സമയത്തുള്ള ഇടപെടൽ മൂലം മറ്റ് താമസക്കാരുടെ സുരക്ഷ ഉറപ്പാകുകയും തീപിടിത്തം വ്യാപിക്കാതിരിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam