
മനാമ: ബഹ്റൈനില്‍ മലയാളികളായ പ്രവാസികള്‍ താമസിച്ചിരുന്ന സ്ഥലത്ത് പാചക വാതകം ചോര്‍ന്ന് അപകടം. ഹമദ് ടൌണ്‍ സൂഖിനടുത്ത് വ്യാഴാഴ്‍ച രാവിലെ ആറരയോടെയായിരുന്നു സംഭവം. അപകടമുണ്ടായ കെട്ടിടത്തില്‍ താമസിച്ചിരുന്ന മലയാളികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഗാരേജിലും സൂഖിലും ജോലി ചെയ്‍തിരുന്ന മലയാളികള്‍ താമസിച്ചിരുന്ന സ്ഥലത്തായിരുന്നു അപകടം. താമസക്കാരില്‍ ഒരാള്‍ രാവിലെ എഴുന്നേറ്റ് സ്വിച്ച് ഇട്ടപ്പോള്‍ വലിയ ശബ്‍ദത്തോടെ സ്‍ഫോടനമുണ്ടാവുകയായിരുന്നു. ഇയാളുടെ വലത് കൈയില്‍ പൊള്ളലേറ്റു. സ്‍ഫോടനത്തിന്റെ ആഘാതത്തില്‍ അടുക്കളയുടെയും മുറിയുടെയും വാതിലുകളും ജനല്‍ ചില്ലുകളും ഒരു സ്റ്റീല്‍ അലമാരയും തകര്‍ന്നു. പരിക്കേറ്റ യുവാവിനെ ബി.ഡി.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam