പെട്രോള്‍ അടിക്കാന്‍ പണമില്ലെന്ന് പറഞ്ഞ് യാചന; സൗദി അറേബ്യയില്‍ യുവാവ് അറസ്റ്റില്‍

Published : Apr 14, 2022, 10:35 PM IST
പെട്രോള്‍ അടിക്കാന്‍ പണമില്ലെന്ന് പറഞ്ഞ് യാചന; സൗദി അറേബ്യയില്‍ യുവാവ് അറസ്റ്റില്‍

Synopsis

തന്റെ കാറില്‍ പെട്രോള്‍ തീര്‍ന്നു പോയെന്നും ഇന്ധനം നിറയ്‍ക്കാന്‍ പണമില്ലെന്നും പറഞ്ഞ് ഇയാള്‍ പമ്പിലെത്തിയ മറ്റുള്ളവരെ സമീപിക്കുകയായിരുന്നു.

റിയാദ്: പെട്രോള്‍ അടിക്കാന്‍ പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് യാചന നടത്തിയ യുവാവ് സൗദി അറേബ്യയില്‍ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഒരു പെട്രോള്‍ പമ്പിലായിരുന്നു സംഭവം. 

തന്റെ കാറില്‍ പെട്രോള്‍ തീര്‍ന്നു പോയെന്നും ഇന്ധനം നിറയ്‍ക്കാന്‍ പണമില്ലെന്നും പറഞ്ഞ് ഇയാള്‍ പമ്പിലെത്തിയ മറ്റുള്ളവരെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇയാളുടെ ആവശ്യം വ്യാജമായിരുന്നെന്നും യുവാവ് യാചന നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. റമദാന്‍ മാസം കൂടി കണക്കിലെടുത്ത് യാചകര്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റിലൂടെ 100,000 ദിർഹം നേടി മലയാളി ഡ്രൈവർ
മസ്കിന്‍റെ സാരഥിയായി കിരീടാവകാശി ശൈഖ് ഹംദാൻ, മക്കളുടെ കൈ പിടിച്ച് നടത്തം, അതിസമ്പന്നനെ വരവേറ്റ് ദുബൈ