
ദമ്മാം: സൗദിയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഏറെ വേദനയുണ്ടാക്കിയ രണ്ട് സംഭവങ്ങളാണ് ചൊവ്വാഴ്ച രാത്രിയിൽ അരങ്ങേറിയത്. ദമ്മാമിൽ സെൻട്രൽ ആശുപത്രിക്ക് സമീപമുണ്ടായ കാറപകടത്തിൽ ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളായ ഹസ്സൻ റിയാസ്, ഇബ്രാഹിം അസ്ഹർ എന്നിവർ മരണപ്പെടുകയും ഇവരുടെ കൂടെ സഞ്ചരിച്ച മറ്റൊരു വിദ്യാർഥി അമ്മാർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുകയുമാണ്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി തകരുകയായിരുന്നു. മരണപ്പെട്ടവരും പരിക്കേറ്റവരും ഹൈദരാബാദ് സ്വദേശികളാണ്.
Read more: കാർ മരത്തിലിടിച്ചു തകർന്നു; ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾ തൽക്ഷണം മരിച്ചു
മറ്റൊരു സംഭവത്തിൽ, റിയാദിൽ പ്രവാസി സാമൂഹികപ്രവർത്തകനായ തൃശ്ശൂർ സ്വദേശി കറുപ്പംകുളം അഷ്‌റഫ് (43 വയസ്സ്) പാർക്കിൽ വെച്ച് മോഷണശ്രമം ചെറുക്കുന്നതിനിടെ കള്ളന്മാരുടെ കുത്തേറ്റു മരിയ്ക്കുകയുണ്ടായി. പ്രവാസി സമൂഹത്തെ നടുക്കിയ ദുഖകരമായ ദുഃഖകരമായ സംഭവങ്ങളിൽ നവയുഗം സാംസ്ക്കാരിക വേദി അനുശോചനം അറിയിച്ചു. മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേരുന്നതായും, കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക്ചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും അറിയിച്ചു.
Read more: മോഷണശ്രമം ചെറുക്കുന്നതിനിടെ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ