
റിയാദ്: സൗദി അറേബ്യയില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. റിയാദിലെ അല്‍ യാസ്‍മിന്‍ പ്രദേശത്തെ ഒരു കെട്ടിടത്തിലായിരുന്നു സംഭവം. വാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉഗ്ര ശബ്‍ദത്തോടെയായിരുന്നു സ്‍ഫോടനമുണ്ടായതെന്ന് പരിസരവാസികള്‍ പറഞ്ഞു. കെട്ടിടത്തിന്റെ അടുക്കള ഭാഗവും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകളും തകര്‍ന്നു. ഒരാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയതായി റിയാദ് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam