
റിയാദ്: സൗദി അറേബ്യയില്‍ യുവതിയെ ബലാത്സംഗം ചെയ്‍തു കൊന്ന കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഔദ്യോഗിക പ്രസ്‍താവനയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് തിരിച്ചറിയില്‍ രേഖകളില്ലാതിരുന്നതിനാല്‍ ഏത് രാജ്യക്കാരിയാണെന്ന് കണ്ടെത്താനായിരുന്നില്ല.
ഇന്തോനേഷ്യന്‍ സ്വദേശികളായ നവാലി ഹസന്‍ ഇഹ്‍സാന്‍, അഖോസ് അഹ്‍മദ് എന്നിവരെയാണ് ജിദ്ദയില്‍ വധശിക്ഷയ്‍ക്ക് വിധേയമാക്കിയത്. അഖോസ് അഹ്‍മദാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയെ മര്‍ദിച്ചും ശ്വാസം മുട്ടിച്ചും കെട്ടിയിട്ട് ബലാത്സംഗം ചെയ്‍തുമാണ് കൊലപ്പെടുത്തയത്. യുവതിയുടെ കൈവശമുണ്ടായിരുന്ന പണവും വിലപിടിപ്പുള്ള മറ്റ് സാധനങ്ങളും പ്രതികള്‍ മോഷ്‍ടിക്കുകയും ചെയ്‍തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ