കാർ സമ്മാനമുണ്ടെന്ന് പരസ്യം നൽകി ഉപഭോക്താക്കളെ കബളിപ്പിച്ചു, ഓൺലൈൻ പെർഫ്യൂം സ്റ്റോറിനെതിരെ നടപടിയെടുത്ത് അധികൃതർ

Published : Sep 17, 2025, 06:48 PM IST
perfume

Synopsis

ഒരു പാക്കേജ് വാങ്ങുമ്പോൾ ഒരു ആഡംബര കാർ ലഭിക്കുമെന്ന് വിശ്വസിപ്പിക്കുന്ന തരത്തിൽ ഉപ​ഭോക്താക്കളെ പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിച്ചതായി മന്ത്രാലയം വ്യക്തമാക്കി. 

റിയാദ്: കാർ സമ്മാനമുണ്ടെന്ന് പരസ്യം ചെയ്തു ഉപഭോക്താക്കളെ കബളിപ്പിച്ച ഓൺലൈൻ പെർഫ്യൂം സ്റ്റോറിനെതിരെ നടപടി. ആഡംബര കാറിന്‍റെ ചിത്രവും ഉപഭോക്താക്കളെ വാങ്ങാൻ പ്രോത്സാഹിപ്പിക്കുന്ന വാക്യങ്ങളും ഉൾപ്പെടുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പോസ്റ്റ് ചെയ്ത സ്റ്റോർ ഇ-കൊമേഴ്സ് നിയമങ്ങൾ ലംഘിച്ചതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

ഒരു പാക്കേജ് വാങ്ങുമ്പോൾ ഒരു ആഡംബര കാർ ലഭിക്കുമെന്ന് വിശ്വസിപ്പിക്കുന്ന തരത്തിൽ ഉപ​ഭോക്താക്കളെ പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഊദ്, പെർഫ്യൂം എന്നിവ വിൽക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ സ്റ്റോറിനോട് കുറ്റകരമായ പരസ്യം നീക്കം ചെയ്യാൻ ഉത്തരവിട്ടു. കട ഉടമയെ ഇ-കൊമേഴ്‌സ് ലംഘന അവലോകന കമ്മിറ്റിക്ക് റഫർ ചെയ്തു. അവർ ലംഘനം സ്ഥിരീകരിക്കുകയും ഇ-കൊമേഴ്‌സ് സിസ്റ്റത്തിന്റെ വ്യവസ്ഥകളും അതിന്റെ നടപ്പാക്കൽ ചട്ടങ്ങളും ലംഘിച്ചതിന് പിഴ ചുമത്തുകയും ചെയ്തതായും വാണിജ്യ മന്ത്രാലയം പറഞ്ഞു.

ഇ-കൊമേഴ്‌സ് പരസ്യ വ്യവസ്ഥകൾ പാലിക്കേണ്ടതിന്റെയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ വഞ്ചിക്കുന്നതോ ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇ-കൊമേഴ്സ് നിയമം ലംഘിക്കുന്ന സ്​റ്റോർ ഉടമക്ക് ഒരു ദശലക്ഷം റിയാൽ വരെ പിഴയോ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുന്നതും സ്റ്റോർ അടയ്ക്കുന്ന​​തോ അടക്കമുള്ള പിഴകൾ ഉണ്ടാകുമെന്നും വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ