Covid - 19 ഒമാനില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത് ഒരു രോഗി മാത്രം

By Web TeamFirst Published Dec 5, 2021, 5:04 PM IST
Highlights

നിലവില്‍ 429 കൊവിഡ് പോസിറ്റീവ് കേസുകള്‍ മാത്രമുള്ള ഒമാനില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് ഒരു കൊവിഡ് രോഗി മാത്രം.

മസ്‍കത്ത്: ഒമാനില്‍ (Oman) കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 22 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ കണക്കുകള്‍ ആരോഗ്യ മന്ത്രാലയം (Ministry of Health) പുറത്തുവിട്ടത്. വ്യഴാഴ്‍ചയും വെള്ളിയാഴ്‍ചയും ഒന്‍പത് പേര്‍ക്ക് വീതവും ശനിയാഴ്‍ച നാല് പേര്‍ക്കുമാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 18 പേര്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രോഗമുക്തരായി. ഈ ദിവസങ്ങളില്‍ കൊവിഡ് മരണങ്ങളൊന്നും ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ 3,04,603 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,039 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4113 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ 429 പോസിറ്റീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.

നിലവില്‍ 98.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് രോഗിയെപ്പോലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. ആകെ ഒരു കൊവിഡ് രോഗിയാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള ഈ രോഗി നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
 

No. 484
December 5, 2021 pic.twitter.com/avM5qUPtRi

— وزارة الصحة - عُمان (@OmaniMOH)
click me!