
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഡേറ്റാ സെന്‍റര്‍ 2026ല്‍ അബുദാബിയില്‍ സ്ഥാപിക്കും. ഓപ്പൺ എഐയുടെ അത്യാധുനിക എഐ ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്ഫോമായ സ്റ്റാർഗേറ്റ് ആണ് ഇതിന് നേതൃത്വം നല്‍കുക.
ജി42, ഒറാക്കിൾ, എൻവിഡിയ, സിസ്കോ, സോഫ്റ്റ്ബാങ്ക് എന്നിവ ഉൾപ്പെടെ ടെക് വ്യവസായത്തിലെ പ്രധാന കമ്പനികളുമായി സഹകരിച്ചാണ് പുതിയ സൗകര്യം പൂര്‍ത്തിയാക്കുക. അബുദാബിയിൽ പുതുതായി സ്ഥാപിച്ച യുഎഇ–യുഎസ് എഐ കാമ്പസില്‍ സ്ഥിതി ചെയ്യുന്ന സ്റ്റാർഗേറ്റ് യുഎഇ കഴിഞ്ഞ ആഴ്ചയാണ് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരുടെ സാന്നിധ്യത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
എഐ സാങ്കേതിക വിദ്യയിലെ ആഗോള നേതാവാകാനുള്ള യുഎഇയുടെ സ്വപ്നത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണ് ഈ പദ്ധതി. ലോകമെമ്പാടുമുള്ള പ്രധാന പ്രദേശങ്ങളിലേക്ക് എഐ ഇൻഫ്രാസ്ട്രക്ചർ വ്യാപിപ്പിക്കുന്നതിനും കൂടുതൽ രാജ്യങ്ങളിലേക്ക് സുരക്ഷിതവും സുസ്ഥിരവുമായ രീതിയിൽ ശക്തമായ എഐ സേവനം കൊണ്ടുവരുന്നതിനുമുള്ള ഓപ്പൺ എഐയുടെ പദ്ധതിയുടെ ഭാഗം കൂടിയാണിത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ