ചന്ദ്രനിലേക്ക് യുഎഇയുടെ രണ്ടാമത്തെ ദൗത്യം, റാ​ഷി​ദ് റോ​വ​ർ -2 അടുത്ത വ‍ർഷം കുതിക്കും

Published : May 24, 2025, 03:21 PM ISTUpdated : May 24, 2025, 03:23 PM IST
ചന്ദ്രനിലേക്ക് യുഎഇയുടെ രണ്ടാമത്തെ ദൗത്യം, റാ​ഷി​ദ് റോ​വ​ർ -2 അടുത്ത വ‍ർഷം കുതിക്കും

Synopsis

അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ഫ​യ​ർ​ഫ്ലൈ എ​യ്റോ​സ്‌​പേ​സു​മാ​യി മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷിദ് സ്​​പേ​സ്​ സെ​ന്‍റര്‍ ഇത് സംബന്ധിച്ച ക​രാ​റി​ലെ​ത്തി. 

ദുബൈ: ചന്ദ്രന്‍റെ ഉപരിതലത്തിലേക്കുള്ള യുഎഇയുടെ രണ്ടാമത്തെ ദൗത്യമായ റാഷിദ് റോവര്‍ 2 അടുത്ത വര്‍ഷം വിക്ഷേപിക്കുമെന്ന് ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. ഇതിനായി അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ഫ​യ​ർ​ഫ്ലൈ എ​യ്റോ​സ്‌​പേ​സു​മാ​യി യുഎഇ​യു​ടെ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​മാ​യ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷിദ് സ്​​പേ​സ്​ സെ​ന്‍റർ ക​രാ​റി​ലെ​ത്തി. 

ച​ന്ദ്ര​ന്‍റെ മ​റു​വ​ശ​ത്ത് ലാ​ൻ​ഡി​ങ്​ ശ്ര​മം ന​ട​ത്തു​ന്ന ച​രി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യി യുഎഇ​യെ മാ​റ്റു​ന്ന​തും ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണ​ത്തി​ൽ രാ​ജ്യ​ത്തെ മു​ൻ​പ​ന്തി​യി​ൽ നി​ർ​ത്തു​ന്ന​തു​മാ​ണ്​ ദൗ​ത്യ​മെ​ന്നും ശൈ​ഖ്​ ഹം​ദാ​ൻ വ്യക്തമാക്കി. ക​രാ​ർ​ അനുസരിച്ച് ഫ​യ​ർ​ഫ്ലൈ എ​യ്‌​റോ​സ്‌​പേ​സി​ന്റെ ബ്ലൂ ​ഗോ​സ്റ്റ് ലാ​ൻ​ഡ​റി​ൽ റാ​ഷി​ദ് -2 റോ​വ​ർ ച​ന്ദ്ര​ന്‍റെ മ​റു​വ​ശ​ത്തേ​ക്ക്​ വി​ക്ഷേ​പി​ക്കും. ഫ​യ​ർ​ഫ്ലൈ എ​യ്‌​റോ​സ്‌​പേ​സി​ന്റെ ര​ണ്ടാ​മ​ത്തെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ബ്ലൂ ​ഗോ​സ്റ്റ് മി​ഷ​ൻ 2ൽ ​ഓ​സ്‌​​ട്രേ​ലി​യ, യൂ​റോ​പ്യ​ൻ സ്‌​പേ​സ് ഏ​ജ​ൻ​സി (ഇ.​എ​സ്.​എ), നാ​സ എ​ന്നി​വ​യി​ൽ ​നി​ന്നു​ള്ള ദൗ​ത്യ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ്​ യുഎഇ​യു​ടെ സ്വ​പ്ന​പ​ദ്ധ​തി​യും ച​ന്ദ്ര​നി​ലേ​ക്ക്​ കു​തി​ക്കുന്നത്. റാ​ഷി​ദ് -2 റോ​വ​ർ ച​ന്ദ്ര​ന്റെ പ്ലാ​സ്മ പ​രി​സ്ഥി​തി, ഭൂ​മി​ശാ​സ്ത്രം, താ​പ സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ പ​ഠി​ക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ