സൗദി അറേബ്യയിൽ നിന്ന് പ്രവാസികളുടെ പണമൊഴുക്ക് കൂടി, മുൻ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനം വർധന

Published : Dec 12, 2025, 10:53 AM ISTUpdated : Dec 12, 2025, 10:59 AM IST
saudi riyal

Synopsis

സൗദി അറേബ്യയിൽ നിന്ന് പ്രവാസികൾ  പുറത്തേക്ക് പണമയക്കുന്നത് വർധിച്ചു. ഈ വർഷം ഒക്ടോബറിൽ സൗദി പൗരന്മാർ വിദേശത്തേക്ക് പണമയച്ചത് 66 ലക്ഷം റിയാലാണ്. മുൻ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനമാണ് വർധന.

റിയാദ്: സൗദിയിൽ തൊഴിലെടുക്കുന്ന പ്രവാസികൾ രാജ്യത്തിന് പുറത്തേക്ക് പണമയക്കുന്നത് വർധിച്ചു. ഒക്ടോബർ മാസത്തിൽ മാത്രം അയച്ചത് 1370 കോടി റിയാൽ. 2024 ഓക്ടോബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വർധന രണ്ട് ശതമാനം.

അതേസമയം ഈ വർഷം ഒക്ടോബറിൽ സൗദി പൗരന്മാർ വിദേശത്തേക്ക് പണമയച്ചത് 66 ലക്ഷം റിയാലാണ്. മുൻ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനമാണ് വർധന. സൗദി സെൻട്രൽ ബാങ്ക് (സാമ) നൽകിയ കണക്കുകൾ പ്രകാരം, ഒക്ടോബറിലെ പ്രവാസികളുടെ പണമിടപാടുകൾ സെപ്റ്റംബറിനെ അപേക്ഷിച്ച് 31.4 കോടി റിയാലാണ് വർധിച്ചത്.

അതേസമയം സൗദിയിലെ സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലുകളില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുകയാണ്. ജിമ്മുകളിലും സ്പോട്സ് കേന്ദ്രങ്ങളിലും 15 ശതമാനം ജോലികൾ സൗദി പൗരന്മാർക്ക് മാത്രമായി സംവരണം ചെയ്യുന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള സൗദി പൗരന്മാർക്ക് കൂടുതൽ പ്രചോദനാത്മകവും ഉൽപ്പാദനപരവുമായ തൊഴിലവസരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. നാലോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് സ്വദേശിവൽക്കരണം തീരുമാനം ബാധകമാകുക. പുരുഷ, വനിതാ ജിമ്മുകളിലെയും സപോർട്സ് കേന്ദ്രങ്ങളിലെയും 12 തൊഴിലുകൾക്ക് ഇത് ബാധകമാകും. സ്‌പോർട്‌സ് കോച്ച്, പ്രഫഷനൽ ഫുട്‌ബാൾ കോച്ച്, സ്‌പോർട്‌സ് സൂപ്പർവൈസർ, പേഴ്‌സണൽ ട്രെയിനർ, പ്രഫഷനൽ അത്‌ലറ്റിക്‌സ് കോച്ച് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ