Latest Videos

Expats Lost Job : സൗദിയില്‍ പത്തര ലക്ഷം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടു

By Web TeamFirst Published Jan 19, 2022, 6:56 PM IST
Highlights

2018 മുതലാണ് സ്വകാര്യ മേഖലയിലെ വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 400 റിയാലായി ഉയര്‍ത്തിയത്. 2019 ല്‍ 600 റിയാലായും 2020 ല്‍ 800 റിയാലായും ലെവി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ ആകെ 93.6 ലക്ഷം വിദേശ തൊഴിലാളികളുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) മൂന്നര വര്‍ഷത്തിനിടെ പത്തര ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 2018 ജനുവരി മുതല്‍ 2021 അവസാനം വരെയുള്ള കാലത്താണ് ഇത്രയും പ്രവാസികള്‍ക്ക് (expats)തൊഴില്‍ നഷ്ടപ്പെട്ടത്. സ്വദേശി ജീവനക്കാരുടെ എണ്ണം ഉയരുകയും ചെയ്തു. രാജ്യത്തെ ആകെ വിദേശ തൊഴിലാളികളില്‍ 10.12 ശതമാനം പേര്‍ക്കാണ് ഇക്കാലയളവില്‍ ജോലി നഷ്ടപ്പെട്ടത്.

2018 മുതലാണ് സ്വകാര്യ മേഖലയിലെ വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 400 റിയാലായി ഉയര്‍ത്തിയത്. 2019 ല്‍ 600 റിയാലായും 2020 ല്‍ 800 റിയാലായും ലെവി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ ആകെ 93.6 ലക്ഷം വിദേശ തൊഴിലാളികളുണ്ട്. ലെവി ഉയര്‍ത്തുന്നതിനു മുമ്പ് 2017 അവസാനത്തില്‍ വിദേശ തൊഴിലാളികള്‍ 1.042 കോടിയായിരുന്നു. ഇക്കാലയളവില്‍ സൗദി ജീവനക്കാരുടെ എണ്ണം 5.66 ശതമാനമായി വര്‍ധിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആകെ സ്വദേശി ജീവനക്കരുടെ എണ്ണത്തില്‍ 1,79,000 ഓളം പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം ആകെ സ്വദേശി ജീവനക്കാര്‍ 33.4 ലക്ഷമാണ്. 2017 അവസാനത്തില്‍ സൗദി ജീവനക്കാര്‍ 31.6 ലക്ഷമായിരുന്നു. 

 

click me!