ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകളെന്ന പേരിൽ വിൽപ്പന, ഒറിജിനലിനെ വെല്ലുന്ന വ്യാജൻ, 43,000ത്തിലധികം ഉൽപ്പന്നങ്ങൾ കുവൈത്തിൽ പിടിച്ചെടുത്തു

Published : Oct 20, 2025, 03:47 PM IST
 fake perfumes

Synopsis

ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകളെന്ന പേരിൽ വിൽപ്പന.  43,000ത്തിലധികം ഉൽപ്പന്നങ്ങൾ കുവൈത്തിൽ പിടിച്ചെടുത്തു. റെയ്ഡിനിടെ 15,000ത്തിലധികം വ്യാജ പെർഫ്യൂം പാക്കേജിംഗ് ബോക്സുകളും, വിതരണം ചെയ്യാൻ തയ്യാറാക്കിയ 28,000 ഒഴിഞ്ഞ കുപ്പികളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻകിട വ്യാജ പെർഫ്യൂം നിർമ്മാണ കേന്ദ്രം തകർത്തു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് ജലീബ് അൽ-ഷുയൂഖിൽ പ്രവർത്തിച്ചിരുന്ന വ്യാജ പെർഫ്യൂം നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്.

ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ റെയ്ഡിൽ അന്താരാഷ്ട്ര-പ്രാദേശിക പെർഫ്യൂം ബ്രാൻഡുകൾ വ്യാജമായി നിർമ്മിക്കുകയും സംഭരിക്കുകയും ചെയ്തിരുന്ന ഒരു ഫാക്ടറി നടത്തിയിരുന്ന ഏഷ്യൻ പൗരന്മാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെർഫ്യൂം എക്‌സിബിഷൻ അടുത്തിരിക്കുന്ന ഈ സമയത്ത് വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നത് തടയാൻ അധികൃതർ അതിവേഗം നടപടിയെടുക്കുകയായിരുന്നു.

റെയ്ഡിനിടെ 15,000ത്തിലധികം വ്യാജ പെർഫ്യൂം പാക്കേജിംഗ് ബോക്സുകളും, വിതരണം ചെയ്യാൻ തയ്യാറാക്കിയ 28,000 ഒഴിഞ്ഞ കുപ്പികളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ആകെ 43,000ത്തിലധികം വ്യാജ ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. വൻതോതിലുള്ള ഉൽപ്പാദനത്തിനായി സ്ഥാപിച്ച ഈ നിയമവിരുദ്ധ ഫാക്ടറി അധികൃതർ പൂർണമായും നശിപ്പിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയവുമായും കുവൈത്ത് മുനിസിപ്പാലിറ്റിയുമായും ഏകോപിപ്പിച്ചാണ് ഓപ്പറേഷൻ നടത്തിയത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി