
മസ്‌കറ്റ്: അഞ്ഞൂറ് കിലോയിലധികം മയക്കുമരുന്നുമായി(drugs) രണ്ട് വിദേശികളെ ഒമാനില്‍ അറസ്റ്റ് (arrest)ചെയ്തു. മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡാണ് (Coast Guard)ഇവരെ അറസ്റ്റ് ചെയ്തത്. രണ്ടുപേരും ഏഷ്യക്കാരാണ്.
വന്‍ തോതില്‍ മയക്കുമരുന്നുമായി കടല്‍ മാര്‍ഗം രാജ്യത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. 440 കിലോഗ്രാം ഓപിയം, 133 കിലോഗ്രാം ഹാഷിഷ് എന്നിവയാണ് പിടിച്ചെടുത്തത്. മറ്റൊരു സംഭവത്തില്‍ ഭിക്ഷാടനത്തിനും നിയമ ലംഘനത്തിനും ആറുപേരെ ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
മസ്‌കറ്റ്: ഒമാനില്‍(Oman) വരും ദിവസങ്ങളില്‍ മഴയ്ക്ക് (rain)സാധ്യത. നവംബര്‍ 29 തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ഒന്ന് ബുധനാഴ്ച വരെ ന്യൂനമര്‍ദ്ദം(low pressure) ഒമാനെയും ബാധിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.
അന്തരീക്ഷം മേഘാവൃതമായിരിക്കും. രാജ്യത്ത് മഴയ്ക്കും സാധ്യതയുണ്ട്. ഇടക്കിടെ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. അല്‍ ഹജാര്‍ മലനിരകളിലും പരിസര പ്രദേശങ്ങളിലും മുസന്ദം, വടക്കന്‍ അല്‍ ബത്തിന, തെക്കന്‍ അല്‍ ബത്തിന, മസ്‌കറ്റ്, തെക്കന്‍ അല്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലെ വാദികളിലും വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയും അധികൃതര്‍ അറിയിച്ചു. കടല്‍ ശാന്തമായിരിക്കുമെന്നും തിരമാലകള്‍ 2.0 മീറ്റര്‍ ഉയരത്തില്‍ രൂപപ്പെടുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam