
റിയാദ്: കൊവിഡ് വ്യാപനം ശക്തമായിരുന്ന 2021ൽ അരലക്ഷത്തിലെറെ ആളുകൾ ഹജ്ജ് നിർവഹിച്ചതായി കണക്ക്. വിദേശികൾ ഉൾപ്പടെ ഏതാണ്ട് 58,745 തീർത്ഥാടകരാണ് മക്കയിലെത്തി ഹജ്ജ് നിർവഹിച്ചതെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. സൗദിയിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കൃത്യമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ രാജ്യത്തിനകത്ത് നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമായിരുന്നു കഴിഞ്ഞ വർഷം ഹജ്ജിന് അനുമതി നൽകിയിരുന്നത്.
കൊവിഡ് മഹാമാരി അതിന്റെ ഉച്ചസ്ഥായിയിലായതിനാൽ 2020 ൽ തീർത്ഥാടകരുടെ എണ്ണം 1,000 ത്തിൽ മാത്രം പരിമിതപ്പെടുത്തിയിരുന്നു. 2021 ൽ സ്വദേശി തീർഥാടകരുടെ ആകെ എണ്ണം 56 ശതമാനം (33,000) ആയിരുന്നു. ഇവരിൽ ഏകദേശം 50.7 ശതമാനം പുരുഷന്മാരും 49.3 ശതമാനം സ്ത്രീകളുമായിരുന്നു. മൊത്തം തീർത്ഥാടകരിൽ 44 ശതമാനം (25,745) ആയിരുന്നു വിദേശികൾ. ഇവരിൽ 63.9 ശതമാനം പുരുഷന്മാരും 37.1 ശതമാനം സ്ത്രീകളുമായിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ഹജ്ജ് തീർത്ഥാടനത്തിലും കുട്ടികൾക്ക് അനുവാദം ഉണ്ടായിരുന്നില്ല. ഈ വർഷത്തെ ഹജ്ജിന് വിദേശ രാജ്യങ്ങളിൽ നിന്നും തീർത്ഥാടകർക്ക് അനുമതി ഉണ്ടാവും എന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓരോ രാജ്യങ്ങൾക്കുമുള്ള ക്വാട്ട നിശ്ചയിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉടനെ ഉണ്ടായേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ