എമിറേറ്റ്സ് ഡ്രോ ഈസി6 ​ഗെയിമിൽ 15 മില്യൺ ദിർഹം നേടി പാകിസ്ഥാനി

Published : Dec 30, 2023, 04:52 PM IST
എമിറേറ്റ്സ് ഡ്രോ ഈസി6 ​ഗെയിമിൽ 15 മില്യൺ ദിർഹം നേടി പാകിസ്ഥാനി

Synopsis

ഇതുവരെ 373,000 പേരാണ് ഈസി6 വഴി വിജയികളായത്. 63 മില്യൺ ദിർഹം സമ്മാനമായി നൽകിക്കഴിഞ്ഞു.

എമിറേറ്റ്സ് ഡ്രോ ഈസി6 നറുക്കെടുപ്പിൽ ​ഗ്രാൻഡ് പ്രൈസ് വിന്നറായി പാകിസ്ഥാനിൽ നിന്നുള്ള പ്രവാസി. യു.എ.ഇയിൽ താമസിക്കുന്ന മുഹമ്മദ് ഇനാം ആണ് 15 മില്യൺ ദിർഹം നേടിയത്.

"മുഹമ്മദിന് ആശംസകൾ" എമിറേറ്റ്സ് ഡ്രോ ഹെഡ് ഓഫ് കൊമേഴ്സ്യൽസ് പോൾ ചാഡെർ പറഞ്ഞു "നമ്പറുകൾക്കും വിജയികൾക്കും അപ്പുറമാണ് എമിറേറ്റ്സ് ഡ്രോ. ആളുകളുടെ ജീവിതത്തിൽ വലിയ വ്യത്യാസങ്ങളുണ്ടാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം." അദ്ദേഹം പറഞ്ഞു.

ഇതുവരെ 373,000 പേരാണ് ഈസി6 വഴി വിജയികളായത്. 63 മില്യൺ ദിർഹം സമ്മാനമായി നൽകിക്കഴിഞ്ഞു.

അബുദാബിയിലാണ് മുഹമ്മദ് ഇനാം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് 1970കളിൽ യു.എ.ഇയിൽ എത്തിയതാണ്. 2021 മുതലാണ് സ്ഥിരമായി ഇനാം എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കാൻ തുടങ്ങിയത്.

സീനിയർ ഇന്റേണൽ ഓഡിറ്റ് മാനേജരായാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ഫോൺകോളിലൂടെ വിജയിയാണെന്ന് ആദ്യം അറിയച്ചപ്പോൾ പറ്റിക്കാനായി ആരോ വിളിക്കുന്നതാണെന്നാണ് ഇനാം കരുതിയത്. ഇ-മെയിൽ വഴി സന്ദേശം എത്തിയപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി.

"ഞാൻ ലൈവ് ഷോ കാണാറില്ല. ആപ്പും നോക്കാറില്ല. പിന്നീട് ഞാൻ ഭാര്യയോട് പറഞ്ഞു. ഞാൻ ​ഗെയിം കളിക്കാറുണ്ടെന്ന വിവരം അവർക്കും അറിയില്ലായിരുന്നു." ഇനാം പറയുന്നു.

തനിക്ക് ലഭിച്ച പണംകൊണ്ട് ആദ്യം ഹജ്ജിന് പോകാനാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ പണം നിക്ഷേപിക്കാനാണ് മറ്റൊരു തീരുമാനം. സ്ഥിരമായി യു.എ.ഇയിൽ താമസിക്കാനും അദ്ദേഹം ആ​ഗ്രഹിക്കുന്നു.

ഈസി6 വെള്ളിയാഴ്ച്ചകളിൽ രാത്രി 9 മണിക്ക് (യു.എ.ഇ സമയം) നറുക്കെടുക്കും. വെറും 15 ദിർഹം മാത്രം മുടക്കി എമിറേറ്റ്സ് ഡ്രോ ആപ്പിലോ വെബ്സൈറ്റിലോ ടിക്കറ്റ് എടുക്കാം. ജനുവരി അഞ്ചിനാണ് അടുത്ത ​ഗെയിം. കൂടുതൽ വിവരങ്ങൾക്ക് @emiratesdraw സോഷ്യൽ മീഡിയയിൽ പിന്തുടരാം. വിളിക്കാം - 800 7777 7777 അല്ലെങ്കിൽ സന്ദർശിക്കാ www.emiratesdraw.com
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റമദാനിൽ വാഹനാപകടങ്ങൾ കൂടുതൽ നടക്കുന്നത് ഉച്ചനേരങ്ങളിലെന്ന് കണക്ക്
യുഎഇയിൽ 2024 ൽ പെയ്ത ആ മഴയ്ക്ക് പിന്നിൽ...