സൗദിയെ സഹായിക്കാൻ പാകിസ്ഥാൻ പട്ടാളമെത്തുന്നു, സൈനികർക്ക് റാവൽപിണ്ടിയിൽ വൻ വരവേൽപ്

Published : Nov 29, 2026, 09:31 PM IST
Pakistan has deployed troops to Saudi Arabia

Synopsis

യാത്രയയപ്പ് ചടങ്ങിൽ പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പങ്കെടുത്തു. സൗദിയിലേക്ക് പോവുന്ന സൈനികർ ഏത് യൂണിറ്റിൽ നിന്നാണ് എന്ന് വ്യക്തമാക്കിയിട്ടില്ല.

ദുബായ്: സൗദിയെ സഹായിക്കാൻ പാകിസ്ഥാൻ പട്ടാളമെത്തുന്നു.സൗദിയിലേക്ക് തിരിക്കുന്ന സംഘത്തിന് റാവൽപിണ്ടിയിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങിൽ പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പങ്കെടുത്തു. മക്ക സംയുക്ത പ്രതിരോധ കരാറിന് പിന്നാലെയാണ്‌ നീക്കം. അതിനിടയിലും സഖ്യ സേനയും യെമനിലെ ഹൂത്തികളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുകയാണ്. സൗദിയിലേക്ക് പോവുന്ന സൈനികർ ഏത് യൂണിറ്റിൽ നിന്നാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. കൃത്യമായ എണ്ണവും വ്യക്തമാക്കിയിട്ടില്ല. ഏത് മേഖലയിലേക്കാണ് ഇവരെ വിന്യസിക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. എത്ര കാലത്തേക്കാണ് സൈനികരെ അയയ്ക്കുന്നതെന്നും പാകിസ്ഥാൻ വ്യക്തമാക്കിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജിസിസി സുരക്ഷാ കരാറിന് കുവൈത്തിന്‍റെ അംഗീകാരം; നാടുകടത്തപ്പെട്ടവരുടെ വിവരങ്ങൾ കൈമാറും
ദുബായിൽ അൽ ഖുദ്ര റോഡ് പാലങ്ങളുടെ നിർമ്മാണം പൂർത്തിയായി; യാത്രാസമയം ഏഴ് മിനിറ്റ് കുറയും