
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പാകിസ്ഥാന്‍ പൗരന് രണ്ട് കോടി ദിര്‍ഹം (39 കോടിയിലധികം) ഇന്ത്യന്‍ രൂപ സമ്മാനം. ഇന്നലെ നടന്ന 'മൈറ്റി 20 മില്യന്‍ സീരീസ്' 211-ാം നറുക്കെടുപ്പിലാണ് ഷാര്‍ജയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഷഹ്‍സാദ് ഹസന്‍ ഒറ്റ നിമിഷം കൊണ്ട് കോടീശ്വരനായി മാറിയത്.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍ വെച്ച് അധികൃതര്‍ വിവരമറിയിക്കാനായി മുഹമ്മദ് ഷഹ്‍സാദിനെ ബന്ധപ്പെട്ടെങ്കിലും ഒരു തരത്തിലും അദ്ദേഹത്തെ സമ്മാന വിവരം വിശ്വസിപ്പിക്കാനായില്ല. വ്യാജ ഫോണ്‍ കോളാണെന്നും തന്നെ കബളിപ്പിക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കാണികളുടെ ആരവത്തിന് നടുവില്‍ വെച്ച് വിവരം പറഞ്ഞിട്ടും പരുക്കന്‍ പ്രതികരണമാണ് വിജയിയില്‍ നിന്നുണ്ടായത്.
താങ്കളിപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന്, അധികൃതര്‍ ചോദിച്ചപ്പോള്‍, അത് താനറിയേണ്ട കാര്യമില്ലെന്നായിരുന്നു മുഹമ്മദ് ഷഹ്‍സാദ് മറുപടി പറഞ്ഞത്. തുടര്‍ന്നങ്ങോട്ട് കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും വിശ്വസിക്കാന്‍ തയ്യാറായില്ല. തന്നെ പരിഹസിക്കരുതെന്ന് പറഞ്ഞ് ഫോണ്‍ വെച്ച അദ്ദേഹത്തെ നിമിഷങ്ങള്‍ക്ക് ശേഷം ബിഗ് ടിക്കറ്റ് വേദിയില്‍ നിന്ന് വീണ്ടും ബന്ധപ്പെട്ടു.
താങ്കളുടെ ടിക്കറ്റ് നമ്പറായ 629524നാണ് ഒന്നാം സമ്മാനമെന്ന് അറിയിച്ചതോടെ അദ്ദേഹത്തിന് അല്‍പം വിശ്വാസം വന്നു. താനിപ്പോള്‍ ബീച്ചില്‍ നില്‍ക്കുകയാണെന്നും കടലില്‍ ചാടാനാണ് തോന്നുന്നതെന്നുമായിരുന്നു പിന്നീടുള്ള പ്രതികരണം. ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ് ഫെബ്രുവരി മൂന്നിന് അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ നടക്കും. 1.2 കോടി ദിര്‍ഹമാണ് അന്നത്തെ വിജയിക്ക് സമ്മാനമായി ലഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam