പട്രോളിംഗിനിടെ സംശയം തോന്നി ചോദ്യം ചെയ്തു; രേഖകളില്ലാതെ കുവൈത്തിൽ തങ്ങിയ പാകിസ്ഥാൻ പൗരൻ പിടിയിൽ

Published : Aug 23, 2026, 05:50 PM IST
arrest

Synopsis

രേഖകളില്ലാതെ കുവൈത്തിൽ തങ്ങിയ പാകിസ്ഥാൻ പൗരൻ പിടിയിൽ. പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് തിരിച്ചറിയൽ രേഖകളൊന്നുമില്ലെന്ന് വ്യക്തമായത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ തിരിച്ചറിയൽ രേഖകളില്ലാതെ തങ്ങിയ മുപ്പത്തിരണ്ടുകാരനായ പാകിസ്ഥാൻ പൗരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മുബാറക് അൽ-കബീർ ഗവർണറേറ്റിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് തിരിച്ചറിയൽ രേഖകളൊന്നുമില്ലെന്ന് വ്യക്തമായത്.

തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ, പണം നൽകി മനുഷ്യക്കടത്ത് സംഘങ്ങൾ വഴിയാണ് താൻ കുവൈത്തിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയതെന്ന് ഇയാൾ സമ്മതിച്ചു. തുടർനടപടികൾക്കും വിശദമായ അന്വേഷണത്തിനുമായി പ്രതിയെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പച്ചക്കറി വിപണിയിൽ വിലയെച്ചൊല്ലിയുണ്ടായ തർക്കം കയ്യേറ്റത്തിൽ കലാശിച്ചു; രണ്ട് പ്രവാസികളെ നാടുകടത്താൻ ഉത്തരവ്
കുവൈത്തിൽ സ്വദേശി പാർപ്പിട മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നത് തടയാൻ കർശന പരിശോധന