
അല്‍ ഐന്‍: നഴ്‌സറി ജീവനക്കാരുടെ അനാസ്ഥ മൂലം കുട്ടിയുടെ വിരലിന്റെ ഒരു ഭാഗം അറ്റ കേസില്‍ നഷ്ടപരിഹാരം വിധിച്ച് കോടതി. യുഎഇയിലെ അല്‍ ഐനിലാണ് സംഭവം. നഴ്‌സറിയിലെ ഒരു വനിതാ ജീവനക്കാരി ശ്രദ്ധിക്കാതെ വാതില്‍ അടച്ചപ്പോള്‍ കുട്ടിയുടെ കൈ ഇതില്‍ കുടുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയുടെ വിരലിന്റെ ഒരു ഭാഗം അറ്റുപോയി.
നഴ്‌സറിയിലെ രണ്ട് വനിതാ ജീവനക്കാര്‍, നഴ്‌സറി ഉടമ എന്നിവര്‍ക്കെതിരെ കുട്ടിയുടെ പിതാവാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്. രണ്ടു വയസ്സുള്ള തന്റെ മകന്റെ വലത് കൈയ്യിലെ വിരലിന്റെ മുകള്‍ഭാഗം അറ്റുപോയതിന് കാരണക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് കൊടുത്തത്. അപകടത്തെ തുടര്‍ന്ന് കുട്ടിയുടെ വിരലിന്റെ മുകള്‍ഭാഗം മുറിയുകയും നഖം നഷ്ടപ്പെടുകയും ചെയ്തു. മൂന്ന് സെന്റീമീറ്റര്‍ ആഴത്തിലാണ് വിരലില്‍ മുറിവുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
നഴ്‌സറിയിലെ രണ്ട് ജീവനക്കാരുടെ അനാസ്ഥ മൂലമാണ് കുട്ടിക്ക് പരിക്കേറ്റതെന്നും നഴ്‌സറി ഉടമയും ഇതില്‍ ഉത്തരവാദിയാണെന്നും കണ്ടെത്തിയ കോടതി കുട്ടിയുടെ പിതാവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയുള്ള അപ്പീല്‍ കോടതി തള്ളുകയും കീഴ്‌ക്കോടതി വിധി ശരിവെക്കുകയും ചെയ്തു. നഴ്‌സറി ഉടമയും സ്ഥാപനത്തിലെ രണ്ട് ജീവനക്കാരും ചേര്‍ന്ന് കുട്ടിയുടെ പിതാവിന് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ അല്‍ ഐന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടു. നിയമ നടപടിക്രമങ്ങള്‍ക്ക് ചെലവായ പണവും ഇവര്‍ നല്‍കണം.
Read More - വീടിന് തീപിടിച്ച് ഇന്ത്യന്‍ വംശജയായ ബിസിനസുകാരിക്ക് അമേരിക്കയില്‍ ദാരുണാന്ത്യം
യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി യുവതി മരിച്ചു
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി വനിത മരിച്ചു. 35കാരിയായ സിറിയന്‍ യുവതിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഷാര്‍ജയിലെ ഒരു കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്ന് യുവതി താഴേക്ക് വീണതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.
ഷാര്‍ജ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മൃതദേഹം ഫോറന്‍സിക് ലാബില്‍ പരിശോധിക്കാന്‍ ഷാര്‍ജ പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടു. ചോദ്യം ചെയ്യലിനായി യുവതിയുടെ ഭര്‍ത്താവിനെയും ദൃക്‌സാക്ഷികളെയും പൊലീസ് വിളിപ്പിച്ചിരുന്നു. അല്‍ ബുഹൈറ പൊലീസ് സ്റ്റേഷനാണ് സംഭവം അന്വേഷിക്കുന്നത്.
Read More - യുഎഇ സന്ദര്‍ശക വിസ പുതുക്കല്‍; പ്രവാസികള്‍ക്ക് അധിക ചെലവ്, ബസ് ടിക്കറ്റ് കിട്ടാനില്ല
ബാല്‍ക്കണിയുള്ള രണ്ട് കിടപ്പുമുറികളും ഹാളുമുള്ള ഫ്‌ലാറ്റ്‌റ് വേണമെന്ന് ആവശ്യപ്പെട്ട് സംഭവ ദിവസം രാവിലെ 11.30ന് യുവതി ബില്‍ഡിങ് മാനേജ്‌മെന്റ് ഓഫീസിലേക്ക് പോയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് താക്കോലും എടുത്ത് ആളൊഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റ് കാണാന്‍ പോയി. 10 മിനിറ്റിന് ശേഷം ബാല്‍ക്കണിയില്‍ നിന്ന് ചാടി കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ