Asianet News MalayalamAsianet News Malayalam

യുഎഇ സന്ദര്‍ശക വിസ പുതുക്കല്‍; പ്രവാസികള്‍ക്ക് അധിക ചെലവ്, ബസ് ടിക്കറ്റ് കിട്ടാനില്ല

പുതിയ നിയമം വന്നതോടെ ഉണ്ടായ അധിക ചെലവ് തരണം ചെയ്യാന്‍ ഒമാനിലേക്ക് ബസ് മാര്‍ഗം പ്രവേശിക്കാനാണ് വിദേശികള്‍ ശ്രമിക്കുന്നത്. ലഭ്യമായതില്‍ ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗമായാണ് വിസിറ്റ് വിസ ഉടമകള്‍ ഒമാനിലേക്കുള്ള ബസ് യാത്രയെ ആശ്രയിക്കുന്നത്.

Oman bound buses fully booked after new UAE visit visa extension rule
Author
First Published Dec 18, 2022, 4:49 PM IST

അബുദാബി: യുഎഇയില്‍ സന്ദര്‍ശക വിസ പുതുക്കുന്നതിന രാജ്യം വിടണമെന്ന നിയമം പ്രാബല്യത്തില്‍ വന്നതോടെ വിസ പുതുക്കാനായി അയല്‍ രാജ്യങ്ങളെ ആശ്രയിച്ച് വിദേശികള്‍. ഷാര്‍ജ, അബുദാബി എമിറേറ്റുകളിലാണ് നിര്‍ദ്ദേശം നിലവില്‍ വന്നത്. ഇതോടെ വിസ പുതുക്കുന്നതിനായി എമിറേറ്റ്‌സിന്റെ തൊട്ടടുത്ത പ്രദേശമായ ഒമാനിലേക്ക് വിദേശികള്‍ യാത്ര ചെയ്യുകയാണ്. ബസ് വഴിയും ആകാശ മാര്‍ഗവും ഒമാനിലെത്തുന്നവരുടെ എണ്ണം ഉയരുകയാണ്. 

എന്നാല്‍ ബസുകളില്‍ സീറ്റില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നാണ് ഓപ്പറേറ്റര്‍മാരും ട്രാവല്‍ ഏജന്റുമാരും പറയുന്നത്. പുതിയ നിയമം വന്നതോടെ ഉണ്ടായ അധിക ചെലവ് തരണം ചെയ്യാന്‍ ഒമാനിലേക്ക് ബസ് മാര്‍ഗം പ്രവേശിക്കാനാണ് വിദേശികള്‍ ശ്രമിക്കുന്നത്. ലഭ്യമായതില്‍ ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗമായാണ് വിസിറ്റ് വിസ ഉടമകള്‍ ഒമാനിലേക്കുള്ള ബസ് യാത്രയെ ആശ്രയിക്കുന്നത്. തിരക്ക് കൂടിയതോടെ എല്ലാ ദിവസവും ബസ് ടിക്കറ്റുകള്‍ വിറ്റു തീരുകയാണ്. ബസുകളില്‍ സീറ്റ് കിട്ടാതായതോടെ യുഎഇയില്‍ നിന്ന് ഒമാനിലേക്ക് ടാക്‌സികളെ ആശ്രയിക്കുന്നവരുമുണ്ട്. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നതോടെയാണ് വിസ പുതുക്കാനായി ആളുകള്‍ ഒമാനിലേക്ക് പോകുന്നത്.

Read More - അബുദാബിയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ മദീനയിലേക്ക് പറക്കാം; പുതിയ സര്‍വീസുമായി വിസ് എയര്‍

800 ദിര്‍ഹം മുതലാണ് യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള ടാക്‌സി നിരക്ക്. നാല് യാത്രക്കാര്‍ ചേര്‍ന്ന് 200 ദിര്‍ഹം വീതമെടുത്താണ് യാത്ര. ദുബൈയില്‍ നിന്ന് ഒമാനിലേക്ക് 100 ദിര്‍ഹം മുതലാണ് ബസ് ടിക്കറ്റ് നിരക്ക്. ദുബൈയില്‍ നിന്ന് മസ്‌കത്തിലേക്ക് രാവിലെ ഏഴു മണി, ഉച്ചയ്ക്ക് മൂന്ന്, രാത്രി പത്ത് മണി എന്നിങ്ങനെയാണ് ബസ് സമയം. തിരികെ മസ്‌കത്തില്‍ നിന്ന് ദുബൈയിലേക്ക് രാവിലെ ആറ് മണി, വൈകിട്ട് മൂന്ന്, രാത്രി 9.30 എന്നീ സമയങ്ങളിലാണ് ബസ് സര്‍വീസ്. 

Read More - യുഎഇയില്‍ ജോലിക്കിടെ അപകടം; അറ്റുപോയ തള്ളവിരല്‍ എട്ട് മണിക്കൂര്‍ നീണ്ട ശസ്‍ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു

വിസ പുതുക്കണമെങ്കിലോ മറ്റ് വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടണമെന്നാണ് പുതിയ നിയമം. സന്ദര്‍ശക വിസയിലുള്ളവര്‍ യുഎഇയില്‍ തുടര്‍ന്നുകൊണ്ട് തന്നെ അധിക തുക നല്‍കി വിസ പുതുക്കിയിരുന്നു. ഇത് ഒഴിവാകുന്നതോടെ വിമാന മാര്‍ഗമോ ബസിലോ രാജ്യത്തിന് പുറത്തുപോയി എക്‌സിറ്റ് അടിച്ച് തിരികെയെത്തി വിസ പുതുക്കേണ്ടി വരും. താമസവിസക്കാര്‍ക്ക് ഇത് ബാധകമല്ല. 

Follow Us:
Download App:
  • android
  • ios