
മസ്കറ്റ്: പരുമലയിൽ കബറടങ്ങിയിരിക്കുന്ന ഗീവറുഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് മസ്കറ്റ് മാർ ഗ്രിഗോറിയോസ് മഹാ ഇടവകയില്‍ കൊടിയേറി. കാവല്‍പിതാവായ പരിശുദ്ധ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 120-ആം ഓര്‍മ്മപ്പെരുന്നാളിനാണ് കൊടിയേറ്റം നടത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ സെന്റ്. തോമസ് ഇടവകയിൽ നടന്ന വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം ഉയര്‍ത്തുവാനുള്ള കൊടിയും വഹിച്ചു കൊണ്ട് വൈദികരും വിശ്വാസ സമൂഹവും പരമ്പരാചാരങ്ങളോടെ പ്രദക്ഷിണമായെത്തിയാണ് കൊടിയേറ്റം നടത്തിയത്. ഇതോടൊപ്പം പുതുതായി നിര്‍മ്മിച്ച കൊടിമരത്തിന്റെ കൂദാശയും നടത്തുകയുണ്ടായി. ഇടവക വികാരി ഫാ. വര്‍ഗീസ് റ്റിജു ഐപ്പ്, അസ്സോ. വികാരി ഫാ. എബി ചാക്കോ, ഫാ. സഖറിയാ ജോണ്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
നവംബര്‍ 3, 4 (വ്യാഴം, വെള്ളി) തീയതികളിലാണ് പെരുന്നാള്‍ ആചരണം. ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഇടുക്കി ഭദ്രാസന നിയുക്ത മെത്രാപ്പോലീത്താ സഖറിയാ മാര്‍ സേവേറിയോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന വചന ശുശ്രൂഷക്ക് ഫാ. സഖറിയാ ജോണ്‍ നേതൃത്വം നല്‍കും.
Read also: ഒമാനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനം 45 മിനിറ്റിന് ശേഷം അടിയന്തരമായി തിരിച്ചിറക്കി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ