Latest Videos

യുഎഇ പ്രളയം; നിര്‍ത്തിവെച്ച ബസ് സര്‍വീസുകള്‍ പുനരാരംഭിച്ച് ഷാര്‍ജ

By Web TeamFirst Published Aug 2, 2022, 8:53 AM IST
Highlights

ഫുജൈറയിലേക്കും കല്‍ബയിലേക്കുമുള്ള ഇന്റര്‍സിറ്റി ബസുകള്‍, 611 ലൈന്‍ (ഷാര്‍ജ-ഫുജൈറ-കല്‍ബ) വീണ്ടും ആരംഭിച്ചതായി തിങ്കളാഴ്ചയാണ് അധികൃതര്‍ അറിയിച്ചത്.

ഷാര്‍ജ: യുഎഇയില്‍ കനത്ത മഴയും പ്രളയവും മൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ച രണ്ട് ഗതാഗത സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചു. ഫുജൈറയിലേക്കും കല്‍ബയിലേക്കുമുള്ള ഗതാഗത സര്‍വീസുകളാണ് പുനരാരംഭിച്ചത്. ജൂലൈ 28നാണ് ഇത് നിര്‍ത്തിവെച്ചത്.

കിഴക്കന്‍ മേഖലകളിലേക്കുള്ള ഗതാഗത സര്‍വീസുകള്‍ ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ഫുജൈറയിലേക്കും കല്‍ബയിലേക്കുമുള്ള ഇന്റര്‍സിറ്റി ബസുകള്‍, 611 ലൈന്‍ (ഷാര്‍ജ-ഫുജൈറ-കല്‍ബ) വീണ്ടും ആരംഭിച്ചതായി തിങ്കളാഴ്ചയാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഖോര്‍ഫക്കാനിലേക്കുള്ള 116-ാം നമ്പര്‍ ഷാര്ഡജ-ഫുജൈറ-ഖോര്‍ഫക്കാന്‍ ലൈന്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ തുടരില്ല. രണ്ട് ദിവസം അടച്ചിട്ടതിന് ശേഷമാണ് ഫുജൈറയിലെ ഒരു പ്രധാന റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഫുബൈറ-ക്വിദ്ഫ റിങ് റോഡ് തുറന്നതായി ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. 

യുഎഇയിലെ പ്രളയം; വെള്ളം കയറിയ വാഹനങ്ങള്‍ നന്നാക്കിയെടുക്കാനുള്ള നെട്ടോട്ടത്തില്‍ ഉടമകള്‍

യുഎഇയിലെ പ്രളയത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ സ്വദേശികളെന്ന് സ്ഥിരീകരണം

ഫുജൈറ: യുഎഇയിലെ ഫുജൈറയിലും മറ്റ് എമിറേറ്റുകളിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തില്‍ ഏഴ് പേരാണ് മരണപ്പെട്ടതെന്നും എല്ലാവരും പ്രവാസികളാണെന്നം നേരത്തെ തന്നെ യുഎഇ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. 

വെള്ളപ്പൊക്കത്തില്‍ ആറ് പ്രവാസികള്‍ മരിച്ചുവെന്നായിരുന്നു യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറല്‍ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അലി സലീം അല്‍ തുനൈജി ആദ്യം അറിയിച്ചത്. പിന്നീട് നടന്ന വ്യാപകമായ തെരച്ചിലില്‍ ഒരാള്‍ കൂടി മരണപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഇവരില്‍ അഞ്ച് പേരും പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു. റാസല്‍ഖൈമ, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെടുത്തത്. വീടുകളിലും മറ്റും വെള്ളം കയറിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. 

യുഎഇ പ്രളയം; ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ 300 ഹോട്ടല്‍ മുറികള്‍ വിട്ടുകൊടുത്ത് വ്യവസായി

അതേസമയം യുഎഇയില്‍ രേഖപ്പെടുത്തിയത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ്. രാജ്യത്തെ ദേശീയ കാലവസ്ഥാ നീരിക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഫുജൈറയില്‍ ബുധനാഴ്‍ച പെയ്‍ത അതിശക്തമായ മഴയെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറിയിരുന്നു. യുഎഇ സൈന്യത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വന്‍തോതിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് പിന്നീട് നടന്നത്.

ഫുജൈറ പോര്‍ട്ട് സ്റ്റേഷനിലാണ് രാജ്യത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. 255.2 മില്ലീമീറ്റര്‍ മഴ ഇവിടെ ലഭിച്ചുവെന്നാണ് കണക്ക്. ഇത് ജൂലൈ മാസത്തില്‍ യുഎഇയില്‍ ഇതുവരെ വരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ മഴയാണ്. 209.7 മില്ലീമീറ്റര്‍ മഴ ലഭിച്ച മസാഫിയാണ് മഴയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ഫുജൈറ വിമാനത്താവളത്തില്‍ 197.9 മില്ലീമീറ്റര്‍ മഴ ലഭിച്ചു.


 

click me!