Latest Videos

ഒമാനില്‍ സ്വദേശിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

By Web TeamFirst Published Aug 1, 2022, 11:34 PM IST
Highlights

പ്രതിക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

മസ്‌കറ്റ്: ഒമാനില്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ അല്‍ ദാഹിറ ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് ഒരു പൗരനെ അറസ്റ്റ് ചെയ്തു. ഒമാന്‍ സ്വദേശിയെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 

قيادة شرطة محافظة الظاهرة تُلقي القبض على مواطن بتهمة إطلاق عيار ناري على مواطن أخر أدى إلى وفاته، وتُستكمل بحقة الإجراءات القانونية

— شرطة عُمان السلطانية (@RoyalOmanPolice)

ഒമാനില്‍ നിയമവിരുദ്ധമായി പുകയില ഉത്പന്നങ്ങള്‍ വിറ്റ പ്രവാസിക്ക് പിഴ ചുമത്തി 

മസ്‍കത്ത്: ഒമാനില്‍ പുകയില ഉത്പന്നങ്ങളുടെ വ്യാപാരത്തിനും വില്‍പനയ്‍ക്കും പിടിയിലായ പ്രവാസിക്ക് ആയിരം റിയാല്‍ പിഴ. തെക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ സൂർ  വിലായത്തിൽ നിന്നാണ് ഇയാള്‍ പിടിയിലായത്. പാന്‍മസാല വിഭാഗത്തില്‍ പെടുന്ന പുകയില ഉത്പന്നമാണ് ഇയാള്‍ അധികൃതമായി വിറ്റഴിച്ചത്.

സൗത്ത് അല്‍ ശര്‍ഖിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പാണ് പ്രവാസി തൊഴിലാളിയെ അറസ്റ്റ് ചെയ്‍തത്. ഇയാള്‍ കച്ചവടം നടത്തിയിരുന്ന റെഡിമെയ്‍ഡ് വസ്‍ത്ര വ്യാപര സ്ഥാപനത്തിനോടനുബന്ധിച്ചായിരുന്നു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. തന്റെ കടയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു ചെറിയ കടയിലൂടെ പുകയില ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതായി അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. 

Read Also-  മദ്യ ലഹരിയില്‍ യുവാവ് ഹോട്ടലില്‍ തീയിട്ടു; അര്‍ദ്ധരാത്രി അഗ്നിശമന സേന ഒഴിപ്പിച്ചത് 140 പേരെ

വിവിധ പേരുകളില്‍ അറിയപ്പെടുന്നതും പല ബ്രാന്‍ഡുകളുടെ പേരിലും വില്‍കപ്പെടുന്നതുമായ പാന്‍മസാല രൂപത്തിലുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് ഒമാനില്‍ വിലക്കുണ്ട്.  നിയമവിരുദ്ധമായി ഇവ വില്‍ക്കപ്പെടുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടയിലും സംഭരണ കേന്ദ്രത്തിലും  റെയ്‍ഡ് നടത്തുകയായിരുന്നു. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ നശിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക വിഭാഗങ്ങള്‍ക്ക് കൈമാറി. നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച കടയുടമയ്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തുകയും ചെയ്‍തു.

ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കുന്ന എല്ലാ ഉത്പന്നള്‍ക്കുമെതിരെ നിയമപ്രകാരമായ നിരീക്ഷണവും അവ കണ്ടെത്തിയാല്‍ നിയമ നടപടികളും സ്വീകരിക്കുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. വിപണിയില്‍ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിവിധ മാര്‍ഗങ്ങളിലൂടെ അവ ഉപഭോക്തൃ സംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

click me!