സാങ്കേതിക പ്രശ്നം പരിഹരിച്ചെന്ന് അധികൃതര്‍; യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത് മണിക്കൂറുകള്‍

Published : Dec 27, 2022, 02:36 PM ISTUpdated : Dec 27, 2022, 03:24 PM IST
സാങ്കേതിക പ്രശ്നം പരിഹരിച്ചെന്ന് അധികൃതര്‍; യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത് മണിക്കൂറുകള്‍

Synopsis

രാവിലെ 7.25ന് പുറപ്പെടേണ്ട വിമാനമാണ് അനിശ്ചിതമായി വൈകിയത്. രാവിലെ ഒമ്പതു മണിയോടെ എല്ലാവരെയും വിമാനത്തിൽ കയറ്റിയെങ്കിലും സാങ്കേതിക തകരാര്‍ പറഞ്ഞു ഇറക്കുകയായിരുന്നു.

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകിയതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് നിന്ന് ഒമാനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത്.

രാവിലെ 7.25ന് പുറപ്പെടേണ്ട വിമാനമാണ് അനിശ്ചിതമായി വൈകിയത്. രാവിലെ ഒമ്പതു മണിയോടെ എല്ലാവരെയും വിമാനത്തിൽ കയറ്റിയെങ്കിലും സാങ്കേതിക തകരാര്‍ പറഞ്ഞു ഇറക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുമെന്ന് പറഞ്ഞെങ്കിലും യാത്ര വീണ്ടും അനിശ്ചിതമായി നീണ്ടു. നാലുമണിക്ക് പുറപ്പെടുമെന്നാണ് ഇപ്പോൾ പറയുന്നതെന്ന് യാത്രക്കാർ പറഞ്ഞു. സാങ്കേതിക പ്രശ്നം പരിഹരിച്ചതായി അധികൃതര്‍ യാത്രക്കാരെ അറിയിച്ചു. യാത്രക്കാരെ വിമാനത്തിൽ കയറ്റുകയാണെന്നാണ് ലഭിക്കുന്ന വിവരം.

Read More -  യുഎഇ - ഇന്ത്യ യാത്ര, പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ

ഉത്സവ സീസണില്‍ കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക് 

കുവൈത്ത് സിറ്റി: ക്രിസ്മസും പുതുവത്സരവും ഉള്‍പ്പെടെ ആഘോഷ സീസണ്‍ എത്തിയതോടെ വിമാന ടിക്കറ്റ് നിരക്കിലും വന്‍ വര്‍ധനവ്. തുർക്കി, ദുബൈ, സൗദി അറേബ്യ, ഈജിപ്ത്, ലെബനൻ, ലണ്ടൻ, ഫിലിപ്പീന്‍സ് തുടങ്ങിയ ചില സ്ഥലങ്ങളിലേക്ക് സാധാരണ നിരക്കിൽ നിന്ന് 100 മുതൽ 250 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. 

കുവൈത്തിലെ സ്വകാര്യ വിദേശ സ്‌കൂളുകളുടെ അവധിക്കാലത്തോടനുബന്ധിച്ചാണ് ചില ലക്ഷ്യസ്ഥാനങ്ങൾക്കുള്ള ടിക്കറ്റുകൾക്ക് ആവശ്യക്കാര്‍ ഇത്രത്തോളം വർധിച്ചതെന്ന് ട്രാവൽ, ടൂറിസം വിദഗ്ധർ വിശദീകരിച്ചു. അവധിക്കാലം കൂടി എത്തിയതോടെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ കുടുംബങ്ങളുടെ താല്‍പ്പര്യവും വര്‍ധിച്ചു. 

Read More - പ്രവാസി മലയാളി വ്യവസായി നിര്യാതനായി

വിവിധ പ്രായക്കാർക്ക് അനുയോജ്യമായ രസകരമായ നിരവധി കാര്യങ്ങളുള്ളതിനാല്‍ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നത് സൗദി അറേബ്യയാണ്. ഉയർന്ന ടിക്കറ്റ് നിരക്കുള്ള യാത്രാ സീസൺ തിരിച്ചറിയാൻ നേരത്തെയുള്ള ആസൂത്രണത്തിന്റെ ആവശ്യകതയും, യാത്രകൾക്കുള്ള റിസർവേഷനുകൾക്കായി ഫ്ലെക്സിബിൾ തീയതികളും സമയങ്ങളും സ്വീകരിക്കുന്നതും പ്രമോഷണൽ ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതും നിരക്കുകള്‍ നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയുമുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം