10 ദിവസം മുമ്പ്  നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ബ്ലോക്ക് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ആഞ്ചിയോ പ്ലാസ്ട്രി ചികിത്സക്ക് വിധേയനാക്കി.

റിയാദ്: മലയാളി വ്യവസായി സൗദിയിൽ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി. റംസ് അവൽ യുനൈറ്റഡ് കോൺട്രാക്ടിങ് കമ്പനി എം.ഡി പാലക്കാട് പള്ളിപ്പുറം പിരായിരി ഉമർ ഹാജി വില്ലയിൽ അബ്ദുല്ലത്തീഫ് ഉമർ (57) ആണ് ജുബൈലിൽ മരിച്ചത്.

10 ദിവസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ബ്ലോക്ക് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ആഞ്ചിയോ പ്ലാസ്ട്രി ചികിത്സക്ക് വിധേയനാക്കി. ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതി കാണപ്പെട്ടുവെങ്കിലും കഴിഞ്ഞ ദിവസം നില പെട്ടെന്ന് വഷളായി. ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതാണ് ആരോഗ്യനിലയിൽ പൊടുന്നനെ വ്യതിയാനം ഉണ്ടാവാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.

അബ്ദുല്ലത്തീഫ് കഴിഞ്ഞ 20 വർഷമായി ജുബൈലിൽ ബിസിനസ് നടത്തി വരുകയായിരുന്നു. മാതാവ്: ആസിയ. ഭാര്യ: പാലക്കാട് മങ്കര കെ.വി.എം. മൻസിലിൽ റഷീദ. മക്കൾ: ജനൂസ് (ജുബൈൽ), ജസ്‌ന (ദുബൈ), ജമീഷ് (ജുബൈൽ). മരുമക്കൾ: വസീം (ദുബൈ), ഫാത്തിമ (ജുബൈൽ). സഹോദരങ്ങൾ: യൂസുഫ് (ജുബൈൽ), ഫസലുൽ റഹ്മാൻ, റഷീദ്, ഷാഹിന, സീനത്ത് ഫൗസിയ. ജുബൈൽ മുവാസത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.

Read More - സൗദി അറേബ്യയില്‍ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് മരണം

മാൻഹോളിൽ ഇറങ്ങിയ പ്രവാസി മലയാളി യുവാവ് വിഷ വാതകം ശ്വസിച്ച് മരിച്ചു 

റിയാദ്: മാൻഹോളിൽ ഇറങ്ങിയ മലയാളി യുവാവ് വിഷ വാതകം ശ്വസിച്ച് മരിച്ചു. റിയാദിൽ ഉണ്ടായ സംഭവത്തിൽ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്. ടാങ്കര്‍ ലോറി ഡ്രൈവറായ ഇദ്ദേഹം മാന്‍ഹോളില്‍ വീണ പൈപ്പിന്റെ ഹോസ് എടുക്കാന്‍ ഇറങ്ങിയതാണെന്ന് കരുതുന്നു. 

Read More -  സന്ദര്‍ശക വിസയിലെത്തിയ പ്രവാസി മലയാളി മരിച്ചു

മൊബൈല്‍ ഫോണും ഫോണും വാച്ചും പുറത്ത് അഴിച്ചു വെച്ചാണ് മാന്‍ഹോളില്‍ ഇറങ്ങിയത്. സമീപത്ത് മറ്റാരും ഉണ്ടായിരുന്നില്ല. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുമൈസി ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സുഹൃത്ത് അന്‍വറിനെ സഹായിക്കാന്‍ റിയാദ് മലപ്പുറം ജില്ല കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍ രംഗത്തുണ്ട്.