
മസ്കറ്റ്: ദേശിയ ഐക്യം ശക്തിപെടുത്താനുമുള്ള ഓർമ്മപ്പെടുത്തലാണ് സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിന ആഘോഷമെന്ന് ഇന്ത്യൻ സ്ഥാനപതി മൂന്നു മഹാവീർ. മസ്കറ്റ് ഇന്ത്യൻ എംബസ്സിയിൽ സംഘടിപ്പിച്ച പട്ടേൽ ജന്മദിനാഘോഷത്തിൽ രാജ്യത്തെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു.
സർദാർ വല്ലഭായി പട്ടേലിന്റെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തിയയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. പിന്നീട് സ്ഥാനപതി മൂന്നു മഹാവീർ അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂൾ വിദ്യാഭ്യാസ കാലത്തു അനീതിക്കെതിരേ ശബ്ദമുയർത്താൻ വല്ലഭായി പട്ടേൽ കാണിച്ചിരുന്ന ധൈര്യം, ഇന്ത്യയുടെ വളർന്നു വരുന്ന തലമുറയ്ക്ക് ഒരു വലിയ മാതൃക ആണെന്ന് സ്ഥാനപതി പറഞ്ഞു.
വല്ലഭായ് പട്ടേലിന്റെ ജന്മദിനം രാഷ്ട്രം ഏകതാ ദിവസമായാണ് കൊണ്ടാടുന്നത്. ഇത് ദേശീയ ഐക്യത്തെ വിലയിരുത്തുവാൻ കഴിയുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പറഞ്ഞു. മസ്‌കറ്റിലെ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികൾ , തലസ്ഥാന നഗരിയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ അധ്യാപകർ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ എംബസ്സിയിലെ ചടങ്ങിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam