
കുവൈത്ത് സിറ്റി: ഡോക്ടര്‍മാരുടെ അശ്രദ്ധ കാരണം രോഗിയുടെ കാഴ്ച നഷ്ടമായ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ. കുവൈത്തിലാണ് സംഭവം. ബോധപൂര്‍വമല്ലെങ്കില്‍ കൂടി ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് രോഗിയുടെ കാഴ്‍ച നഷ്ടമാവാന്‍ കാരണമായതെന്ന് ജഡ്‍ജി ബശായിര്‍ അബ്‍ദല്‍ ജലീല്‍ നിരീക്ഷിച്ചു.
പല്ല് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഒരു ജെല്‍ രോഗിയുടെ കണ്ണില്‍ തേച്ചതാണ് പ്രശ്‍നങ്ങള്‍ക്ക് കാരണമെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. രോഗിക്ക് ഉടന്‍ തന്നെ കണ്ണുകളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും പിന്നീട് കാഴ്‍ച നഷ്ടമാവുകയുമായിരുന്നു. പല്ലിലും കണ്ണിനും ഉപയോഗിക്കേണ്ട ജെല്ലുകള്‍ ഒരേ കമ്പനി തന്നെ നിര്‍മിച്ചിരുന്നവ ആയിരുന്നതിനാല്‍ അവയുടെ ട്യൂബുകള്‍ കാഴ്‍ചയില്‍ ഒരുപോലെയായിരുന്നുവെന്നും അതുകൊണ്ടാണ് അബദ്ധം സംഭവിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
രോഗിയായ യുവാവിനെ ശാരീരികയും മാനസികവുമായ ബുദ്ധുമുട്ടുകള്‍ക്ക് ഡോക്ടര്‍മാരുടെ അശ്രദ്ധ കാരണമായെന്ന് കോടതി നിരീക്ഷിച്ചു. കാഴ്‍ച നഷ്ടമായതുകൊണ്ടുതന്നെ ഇയാള്‍ക്ക് ഒന്നിലധികം വിവാഹാലോചനകളും മുടങ്ങി. വലിയ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇനി സിവില്‍ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ മുല്ല യൂസഫ് പറഞ്ഞു.
Read more: യുഎഇ പ്രളയം; ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ 300 ഹോട്ടല്‍ മുറികള്‍ വിട്ടുകൊടുത്ത് വ്യവസായി
ഷാര്‍ജയില്‍ ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് നാളെ അവസാനിക്കും
ഷാര്‍ജ: ഗതാഗത പിഴകളില്‍ 50 ശതമാനം ഇളവ് ഓഫര്‍ പ്രയോജനപ്പെടുത്താന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഈ ആനുകൂല്യം ജൂലൈ 31 ഞായറാഴ്ച അവസാനിക്കും.
ട്രാഫിക് പിഴകള്‍ ഉള്ളവര്‍ക്ക് പകുതി നിരക്കില്‍ പിഴയടയ്ക്കാന്‍ ലഭിക്കുന്ന മികച്ച അവസരമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. ട്രാഫിക് പിഴകള്‍ എസ്ആര്‍ടിഎയുടെ വെബ്‌സൈറ്റായ www.srta.gov.ae വഴി അടയ്ക്കാവുന്നതാണ്. ഇതിന് പുറമെ അല്‍ അസാറയിലുള്ള ഹെഡ്ക്വാട്ടേഴ്‌സ്, ഖോര്‍ഫക്കാന്‍, കല്‍ബ എന്നിവിടങ്ങളിലുള്ള ഓഫീസുകളിലും പിഴയടയ്ക്കാന്‍ സൗകര്യമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഹിജ്‌റ വര്‍ഷാരംഭം; ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ