
ദോഹ: കഴിഞ്ഞയാഴ്ച അൽ വക്ര തുറമുഖത്തുണ്ടായ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ പൗരന്മാരെയും താമസക്കാരെയും ഖത്തർ ആഭ്യന്തര വകുപ്പ് ആദരിച്ചു. ധീരമായ നിലപാടുകൾക്കും ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കും ആദരസൂചകമായി, ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ദൗത്യത്തിന് പിന്തുണ നൽകി രക്ഷാപ്രവർത്തനത്തിന് സഹായിച്ചവർക്ക് ആഭ്യന്തര സഹമന്ത്രി ശെയ്ഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് അൽ താനി അഭിനന്ദന സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ പൊതുജനങ്ങളും ദേശീയ സ്ഥാപനങ്ങളും തമ്മിലുള്ള സജീവ പങ്കാളിത്തത്തിന്റെ ഉദാഹരണമാണ് ഈ ബഹുമതി. തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനും ശമിപ്പിക്കുന്നതിനും മാതൃകാപരമായ സഹകരണമാണ് പൊതുജനങ്ങളിൽ നിന്നുമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു. സിവിൽ ഡിഫൻസ് ടീമുകളുമായും ബന്ധപ്പെട്ട അധികാരികളുമായും ചേർന്ന് പൗരന്മാരും താമസക്കാരുമടങ്ങിയവർ നടത്തിയ സമയോചിതവും ഉത്തരവാദിത്തപരവുമായ പ്രവർത്തനങ്ങൾ തീ പടരുന്നത് പരിമിതപ്പെടുത്തുന്നതിലും നിയന്ത്രിക്കുന്നതിലും നിർണായക പങ്കാണ് വഹിച്ചത്. സംഭവത്തിൽ രണ്ട് പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. നിരവധി മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ