Asianet News MalayalamAsianet News Malayalam

ഒമാനില്‍ വാഹനമോടിച്ച പ്രവാസി ബാലനെ പിടികൂടി; രക്ഷിതാവിനെതിരെ നടപടി

ഏഷ്യക്കാരനായ ബാലനാണ് വാഹനം ഓടിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. 

Expatriate juvenile stopped while driving a car in Oman
Author
Muscat, First Published Aug 20, 2022, 7:36 PM IST

മസ്‍കത്ത്: ഒമാനില്‍ വാഹനമോടിച്ച ബാലനെ പൊലീസ് തടഞ്ഞു. കഴിഞ്ഞ ദിവസം സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ഏഷ്യക്കാരനായ ബാലനാണ് വാഹനം ഓടിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ഇത് ശ്രദ്ധയില്‍പെട്ട  സൗത്ത് അല്‍ ബാത്തിന പൊലീസ് കമാന്‍ഡ് കുട്ടിയെ തടയുകയും തുടര്‍ നപടി സ്വീകരിക്കുകയും ചെയ്‍തു. കുട്ടിയുടെ രക്ഷിതാവിനെ പൊലീസ് വിളിച്ചുവരുത്തിയതായും ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചുവെന്നും ഔദ്യോഗിക പ്രസ്‍താവന പറയുന്നു.
 

ഒമാന്റെ വിവിധ മേഖലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
മസ്‌കറ്റ്: ഒമാനിലെ വിവിധ മേഖലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിന്റെ ഭാഗമായുള്ള അല്‍ ഹാജര്‍ പര്‍വ്വതത്തിലും സമീപ പ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 

ഹൈമ-തുംറൈത് റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ദോഫാര്‍, വുസ്ത ഗവര്‍ണറേറ്റുകളില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാണ്. ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. 

ഒമാനില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം

ഒമാനില്‍ ബോട്ട് മുങ്ങി അപകടം; 15 ഏഷ്യക്കാരെ രക്ഷപ്പെടുത്തി
മസ്‌കറ്റ്: ഒമാനില്‍ കടലില്‍ ബോട്ട് മുങ്ങി ഉണ്ടായ അപകടത്തില്‍പ്പെട്ട 15 വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് രക്ഷപ്പെടുത്തി. ദോഫാര്‍ ഗവര്‍ണറേറ്റിലെ കടലിലാണ് 15 ഏഷ്യന്‍ വംശജര്‍ അപകടത്തില്‍പ്പെട്ടത്. സലാല തുറമുഖത്ത് നിന്ന് ഇവരെ രക്ഷിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. 

പ്രവാസി സാങ്കേതിക തൊഴിലാളികള്‍ക്ക് അടുത്തവര്‍ഷം മുതല്‍ പ്രൊഫഷണല്‍ ലൈസന്‍സ് നിര്‍ബന്ധം

Follow Us:
Download App:
  • android
  • ios