
റിയാദ്: ഹജ്ജ് കഴിഞ്ഞതോടെ ഉംറ തീർഥാടനം പുനരാരംഭിക്കുന്നു. സൗദി അറേബ്യയിലുള്ളവർക്ക് ഉംറ നിർവഹണത്തിനും മദീന മസ്ജിദുന്നബവിയിലെ റദാ ശരീഫ് സന്ദർശനത്തിനും അനുമതി അനുവദിച്ച് തുടങ്ങി. ഞായറാഴ്ച (ജൂലൈ ഒമ്പത്) മുതൽ ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാം. 11 മുതൽ മദീനയിലെ റൗദ ശരീഫിലും പ്രവേശനം അനുവദിക്കും. ഹജ്ജ് സീസൺ അവസാനിച്ചതോടെയാണ് ഉംറ പെർമിറ്റുകൾ വീണ്ടും അനുവദിച്ച് തുടങ്ങിയത്.
ഹജ്ജ് കർമങ്ങൾക്കായി ഹാജിമാർ എത്തി തുടങ്ങിയതോടെ ജൂണ് 14 മുതലാണ് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്. ജൂലൈ എട്ട് വരെ ഈ നിയന്ത്രണം തുടരുമെന്ന് നേരത്തെ തന്നെ മന്ത്രാലം അറിയിച്ചിരുന്നു. ഈ കാലയളവിൽ ഹജ്ജ് പെർമിറ്റ് ഉള്ളവർക്ക് മാത്രമായിരുന്നു ഉംറക്ക് അനുമതി.
നേരത്തെ നിശ്ചയിച്ചിരുന്ന നിയന്ത്രണ കാലാവധി അവസാനിക്കാറായതോടെയാണ് ഞായറാഴ്ച മുതൽ ഉംറ ചെയ്യാൻ പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയത്. കഴിഞ്ഞ സീസണിലേതിന് സമാനമായ രീതിയിൽ രണ്ട് മണിക്കൂർ വീതമാണ് ഉംറക്കുള്ള സമയം. ഈ രീതിയിലുള്ള 12 ടൈം സ്ലോട്ടുകളാണ് ഓരോ ദിവസവും അനുവദിക്കുന്നത്. മദീനയിലെ റൗദ ശരീഫിൽ നമസ്കരിക്കുന്നതിനും പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി.
Read More - വാഹനപരിശോധന കര്‍ശനം; നിയമം ലംഘിച്ച നിരവധി വാഹനങ്ങൾ പിടികൂടി സൗദി ഗതാഗത വകുപ്പ്
ചൊവ്വാഴ്ച മുതൽ റൗദയിലേക്ക് പ്രവേശനം അനുവദിക്കും. അര മണിക്കൂറാണ് ഒരാൾക്ക് റൗദയിൽ അനുവദിക്കുന്ന സമയം. നുസുക് ആപ്പ് വഴിയാണ് ഉംറക്കും റൗദ ശരീഫിൽ നമസ്കരിക്കുന്നതിനും പെർമിറ്റ് എടുക്കേണ്ടത്. സന്ദർശന വിസ ഉൾപ്പെടെ ഏത് വിസയിൽ എത്തുന്നവർക്കും ഉംറക്കും മദീന സന്ദർശനത്തിനും അനുമതിയുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ ജൂലൈ 19 മുതൽ സൗദിയിലേക്ക് എത്തി തുടങ്ങും.
Read More - ജൂണില്‍ മാത്രം അറസ്റ്റ് ചെയ്ത് നാടുകടത്തിയത് 922 പ്രവാസികളെ; എട്ട് മേഖലകളില്‍ വ്യാപക പരിശോധന
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam