
മസ്‍കത്ത്: ഒമാനില്‍ കാര്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. വാഹനം നിര്‍ത്തിയിട്ട ശേഷം എഞ്ചിന്‍ ഓഫാക്കാതെ ഉടമ പുറത്തിറങ്ങിയപ്പോഴായിരുന്നു മോഷണം നടന്നത്. കാറുടമ ചില സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് കടയിയപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന യുവാവ് കാറുമായി കടന്നുകളയുകയായിരുന്നു. കാര്‍ മോഷ്ടിച്ച പ്രതിയെ പിന്നീട് പിടികൂടിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Read more: ലോകകപ്പ് മൽസരങ്ങൾ കാണാൻ എല്ലാ ദിവസവും ദുബൈയില്‍ നിന്ന് ഖത്തറിലേക്ക് ഫ്ലൈ ദുബായ് സർവീസ്
അബുദാബി: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വിജയിച്ച യുഎഇയില്‍ യോഗ്യരായ 98 ശതമാനം ആളുകളും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം ഏകദേശം 400ല്‍ ഒതുങ്ങി. കൊവിഡ് മൂലം ഏറ്റവും കുറവ് മരണ നിരക്കുള്ള രാജ്യം കൂടിയാണ് യുഎഇ.
കൊവിഡ് 19 സുരക്ഷാ നിയമങ്ങളും നിയന്ത്രണങ്ങളും രാജ്യത്ത് ലഘൂകരിച്ചിരുന്നു. അതേസമയം കൊവിഡ് വ്യാപനം കുറയുകയും യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ യാത്രയ്ക്ക് മുമ്പും ശേഷവും പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam