പെട്രോൾ, ഡീസൽ വില ഉയരും; പുതിയ ഇന്ധനവില പ്രഖ്യാപിച്ചു, ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎഇ

By Web TeamFirst Published Feb 29, 2024, 3:49 PM IST
Highlights

പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. 

അബുദാബി: യുഎഇയില്‍ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്. 

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.03 ദിര്‍ഹമാണ് പുതിയ വില. 2.88 ദിര്‍ഹമായിരുന്നു ഫെബ്രുവരിയിലെ നിരക്ക്. സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.92 ദിര്‍ഹം ആണ് പുതിയ വില. ഫെബ്രുവരിയില്‍ 2.76 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോളിന് മാര്‍ച്ച് മുതല്‍ 2.85 ദിര്‍ഹമാണ് വില. ഫെബ്രുവരിയില്‍ ലിറ്ററിന് 2.69 ദിര്‍ഹം ആയിരുന്നു. ഡീസല്‍ വിലയും ഉയരും. ഡീസലിന് 3.16 ദിര്‍ഹമാണ് പുതിയ വില. ഫെബ്രുവരിയില്‍ ലിറ്ററിന് 2.99 ദിര്‍ഹം ആയിരുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ ഇന്ധനവില പ്രാബല്യത്തില്‍ വരും. 

Read Also - വൻ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി; സമ്പദ് വ്യവസ്ഥ ശക്തിപ്പെടും, സൗദിയുടെ മുഖം മാറ്റുന്ന കണ്ടെത്തൽ

നീറ്റ് 2024; യുഎഇയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ആദ്യത്തേതിന്‍റെ പേര് പുറത്തുവിട്ടു 

ദുബൈ: ഗള്‍ഫിലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുഃനസ്ഥാപിക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെ യുഎഇയിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിന്‍റെ പേരും പുറത്തുവിട്ടു. യുഎഇയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ആദ്യത്തേതിന്‍റെ പേരാണ് പുറത്തുവിട്ടത്. 

ദുബൈയിലെ ഊദ് മേത്തയിലെ ഇന്ത്യന്‍ ഹൈസ്കൂളാണ് (ഐഎച്ച്എസ്) ആദ്യ കേന്ദ്രം. തുടര്‍ച്ചയായി നാലാം തവണയും നീറ്റ് പരീക്ഷക്ക് കേന്ദ്രമായി സ്കൂളിനെ തെരഞ്ഞെടുത്തതായി ഇന്ത്യന്‍ ഹൈ ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് സിഇഒ പുനീത് എംകെ വാസു പ്രസ്താവനയില്‍ അറിയിച്ചു. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ഒന്ന് വീതം മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.എന്നാൽ അബുദാബിയിലും ഷാര്‍ജയിലും അനുവദിച്ചിരിക്കുന്ന നീറ്റ് കേന്ദ്രങ്ങളുടെ കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് യുഎഇയിൽ  ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാന്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനിച്ചത്. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ പരീക്ഷ നടത്താനാണ് തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!