സൗദി അറേബ്യയിൽ പെട്രോൾ വില വർദ്ധിപ്പിച്ചു

By Web TeamFirst Published Jul 11, 2020, 11:52 PM IST
Highlights

മൂല്യവർധിത നികുതി (വാറ്റ്) അഞ്ച് ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കി ഉയർത്തിയതിനെ തുടർന്ന് ജൂലൈ ഒന്നിന് ഇന്ധന വില പുതുക്കിയിരുന്നു. 

റിയാദ്: സൗദി അറേബ്യയിൽ പെട്രോൾ വില വർധിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇന്ധന നിരക്ക് സൗദി ആരാംകോ പുതുക്കി നിശ്ചയിച്ചത്. ഇതനുസരിച്ച് 91 ഇനം പെട്രോൾ ലിറ്ററിന് 1.29 റിയാലും 95 ഇനത്തിന് 1.44 റിയാലുമായിരിക്കും ശനിയാഴ്ച മുതൽ നിലവിൽ വന്ന വില. 

ആഗസ്റ്റ് 10 വരെ ഇതായിരിക്കും വില. മൂല്യവർധിത നികുതി (വാറ്റ്) അഞ്ച് ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കി ഉയർത്തിയതിനെ തുടർന്ന് ജൂലൈ ഒന്നിന് ഇന്ധന വില പുതുക്കിയിരുന്നു. അന്ന് 91 ഇനത്തിന് 0.98 ഹലാലയും 95 ഇനത്തിന് 1.18 റിയാലുമായായിരുന്നു ഉയർത്തിയത്. ആ നിരക്കാണ് പ്രതിമാസ ഇന്ധന വില പുനർനിശ്ചയ തീരുമാനപ്രകാരം വെള്ളിയാഴ്ച പുതുക്കിയത്.

click me!