സൗദിയില്‍ പെട്രോള്‍ പമ്പിന് തീപിടിച്ചു

Published : Aug 20, 2019, 07:42 PM IST
സൗദിയില്‍ പെട്രോള്‍ പമ്പിന് തീപിടിച്ചു

Synopsis

ഭൂഗര്‍ഭ ടാങ്കിലേക്ക് ഇന്ധനം നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. തീ ആളിക്കത്തിയതോടെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. 

റിയാദ്: സൗദി അറേബ്യയിലെ തബൂക്കില്‍ പെട്രോള്‍ പമ്പിന് തീപിടിച്ചു. ഹയ്യ് മുറൂജിലെ പമ്പിലെ ഭൂഗര്‍ഭ ടാങ്കിലേക്ക് ഇന്ധനം നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. തീ ആളിക്കത്തിയതോടെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി തബൂക്ക് മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ അബ്‍ദുല്‍ മജീദ് ബദീവി പറഞ്ഞു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാജ ഹജ്ജ് തീർത്ഥാടന പദ്ധതികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അഞ്ചംഗ സംഘത്തെ മക്കയിൽ അറസ്റ്റ് ചെയ്തു
ഇറാൻ മിസൈൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൗദി സുരക്ഷാ ഉദ്യോഗസ്ഥന്‍റെ പേരിൽ പള്ളി, ആദരമർപ്പിച്ച് ഊർജ്ജ മന്ത്രാലയം