
ദുബൈ: ചങ്ങനാശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലെയു പ്രവാസികളുടെ കൂട്ടായ്മയായ പീസ് ലവേഴ്‌സ് ചങ്ങനാശ്ശേരി - UAE ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദുബായിൽ നടന്ന സംഗമത്തിൽ കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും അടക്കം ഇരുനൂറ്റമ്പതോളം പേർ പങ്കെടുത്തു. കഴിഞ്ഞ 11 വർഷമായി പ്രവർത്തിക്കുന്ന കൂട്ടായ്മ നിരവധി സേവന -ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എന്‍.എം നൗഷാദ്, മുഹമ്മദ് റിയാസുദീൻ, ഷമീർ ഹുസൈൻ , അനസ് മമ്മാലി , സഫിൻ ജാഫർ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. നൗഷാദ് നദ്‍വി, ഷമീം ഇസ്മായിൽ എന്നിവർ സംസാരിച്ചു.
Read also: ജീവന്‍ പണയംവെച്ച് നടുറോഡില്‍ കാര്‍ റേസിങ്; രണ്ട് പേര്‍ അറസ്റ്റില്‍ - വീഡിയോ പുറത്തുവിട്ട് പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ