അപകടകരമായ രീതിയിൽ രണ്ട് വാഹനങ്ങൾ ഓട്ടമത്സരം നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ഇത് ശ്രദ്ധയില്‍പെട്ട പൊലീസ് അന്വേഷണം തുടങ്ങിയത്.

മസ്കറ്റ്: ഒമാനിൽ അപകടകരമായ രീതിയിൽ റോഡിൽ വാഹനമോടിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അപകടകരമായ രീതിയിൽ രണ്ട് വാഹനങ്ങൾ ഓട്ടമത്സരം നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ഇത് ശ്രദ്ധയില്‍പെട്ട പൊലീസ് അന്വേഷണം തുടങ്ങിയത്.

വിശദമായ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്‍ത്. ഒമാനിലെ പ്രധാന വീഥിയിലൂടെ രണ്ട് കാറുകൾ അപകടകരമായ തരത്തില്‍ ഓടിക്കുകയും സ്വന്തം ജീവനും റോഡിലുള്ള മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയും ചെയ്യുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചു.

വീഡിയോ കാണാം

Scroll to load tweet…


Read also:  സൗദി അറേബ്യയില്‍ പാലത്തിൽ നിന്ന് ബസ് താഴെ വീണു ഒരു മരണം, നിരവധി പേർക്ക് പരിക്ക്