
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസുകാരനെ വാഹനത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി (Policeman kidnapped) മര്‍ദിച്ചു. വെസ്റ്റ് അബ്‍ദുല്ല മുബാറക് (West Abdullah Mubarak) ഏരിയയിലായിരുന്നു സംഭവം. അതീവ പ്രാധാന്യമുള്ള ഒരു സംഭവത്തെക്കുറിച്ച് വിവരം നല്‍കിയ ശേഷം പൊലീസുകാരനെ അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ (Local Media) റിപ്പോര്‍ട്ട് ചെയ്‍തു.
ഒരു സൈനിക ഉദ്യോഗസ്ഥനാണ് പൊലീസുകാരന് വിവരം നല്‍കി സ്ഥലത്തേക്ക് എത്തിച്ചത്. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് തട്ടിക്കൊണ്ട് പോവുകയും മര്‍ദിക്കുകയുമായിരുന്നു. ഇയാളുടെ ചിത്രങ്ങളും പകര്‍ത്തി. ഓടുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. പരാതിപ്പെട്ടാല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‍തു. പരിക്കേറ്റ പൊലീസുകാരന്‍ പിന്നീട് സമീപത്തെ ഒരു ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
നേരത്തെ ഒരു കേസില്‍ നടപടിയെടുത്തതിലുള്ള പ്രതികാരമായാണ് പൊലീസുകാരനെ മര്‍ദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാവുകയും പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്‍ത ഒരാള്‍ ജയില്‍ മോചിതനായ ശേഷം പൊലീസുകാരനെ മര്‍ദിക്കാനായി പദ്ധതി തയ്യാറാക്കുകയായിരുന്നു. സൈന്യത്തില്‍ ജോലി ചെയ്യുന്ന തന്റെ സുഹൃത്തിന്റെ സഹായത്തോടെയാണ് ഇയാള്‍ പൊലീസുകാരനെ വിളിച്ചുവരുത്തിയത്.
പൊലീസിന്റെ സി.ഐ.ഡി വിഭാഗം നടത്തിയ അന്വേഷണത്തില്‍ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്‍തു. ഒരാളെ മുബാറക് അല്‍ കബീര്‍ ഏരിയയില്‍ നിന്ന് പൊലീസ് സംഘം പിടികൂടിയപ്പോള്‍ മറ്റൊരാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കീഴടങ്ങുകയായിരുന്നു. ഇരുവരെയും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസിന്റെ തുടരന്വേഷണത്തിനായി ഇരുവരും കസ്റ്റഡിയിലാണ്.
കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് (Kuwait) വരുന്നവര്‍ക്കുള്ള കൊവിഡ് നിബന്ധനകളില്‍ (Entry rules) കൂടുതല്‍ ഇളവ് അനുവദിക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിവാരം ക്യാബിനറ്റ് യോഗത്തിലാണ് (Weekly cabinet meeting) ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇളവുകള്‍ ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ അറിയിപ്പ് പ്രകാരം രണ്ട് ഡോസ് വാക്സിനെടുത്തവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പും കുവൈത്തില്‍ എത്തിയ ശേഷവും കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. ഒപ്പം രാജ്യത്ത് എത്തിയ ശേഷമുള്ള ക്വാറന്റൈനില്‍ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വക്താവും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ തലവനുമായ താരിഖ് അല്‍ മസ്‍റമാണ് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.
പൂര്‍ണമായി വാക്സിനെടുത്തിട്ടില്ലാത്തവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. കുവൈത്തിലെത്തിയ ശേഷം ഏഴ് ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍ വീണ്ടും പി.സി.ആര്‍ പരിശോധന നടത്തുകയും വേണം. കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകളെടുത്തവര്‍ക്ക് മാത്രമായിരിക്കും പുതിയ ഇളവുകള്‍ ലഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam