
റിയാദ്: റമദാൻ പുണ്യമാസത്തോട് അനുബന്ധിച്ച് മദീനയിൽ ഇഫ്താർ വിതരണ സേവനത്തിന് താൽപര്യമുള്ളവർക്കായി പുതിയ പോർട്ടൽ ആരംഭിച്ചു. ഗ്രാൻഡ് മോസ്കിന്റെയും പ്രവാചക പള്ളിയുടെയും പരിപാലന ചുമതലയുള്ള ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പോർട്ടൽ ആരംഭിച്ചത്. ഇഫ്താർ സേവനങ്ങൾ നടത്തുന്നവർ അതു സംബന്ധിച്ച വിവരങ്ങൾ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതർ നിർദേശം നൽകി. കൂടാതെ, അംഗീകൃത കാറ്ററിംഗ് കമ്പനികളെ കരാർ ഏൽപ്പിക്കണമെന്നും ഇഫ്താർ സേവന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.
ഇലക്ട്രോണിക് പെർമിറ്റ് അനുവദിക്കുന്നതിനും കരാർ അന്തിമമാക്കുന്നതിനും ആവശ്യമായ വിവരങ്ങൾ പോർട്ടലിൽ അപ്ഡേറ്റ് ചെയ്ത ശേഷമായിരിക്കും അംഗീകൃത കമ്പനികളുടെ പട്ടിക പ്രസിദ്ദീകരിക്കുന്നത്. കഴിഞ്ഞ മാസം, റമദാനിൽ മക്കയിലെ ഗ്രാൻഡ് മോസ്കിനുള്ളിൽ ഇഫ്താർ ഭക്ഷണ സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനായി ചാരിറ്റബിൾ സംഘടനകൾക്കും വ്യക്തികൾക്കും വേണ്ടി ഒരു പോർട്ടൽ അതോറിറ്റി ആരംഭിച്ചിരുന്നു. ഭക്ഷണം വിതരണം നടത്താനുള്ള സ്ഥലങ്ങൾ അനുവദിക്കുന്നതിനാണ് ഈ പോർട്ടൽ രൂപീകരിച്ചത്.
read also: കുവൈറ്റ് ദേശീയ ദിനത്തിന് അഞ്ച് ദിവസത്തെ അവധി
വ്യക്തികൾക്ക് ഓരോ സ്ഥലവും ചാരിറ്റബിൾ സംഘടനകൾക്ക് 10 സൈറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്. വ്യക്തികളുടെ ആരോഗ്യ സാഹചര്യങ്ങൾ കണക്കിലെടുത്ത് കുറഞ്ഞ കലോറി ഭക്ഷണം നൽകേണ്ടതിന്റെ ആവശ്യകതയും അതോറിറ്റി എടുത്തുകാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ