
കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ വൈദ്യുതി മുടങ്ങുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച വരെ കുവൈത്തിലെ ആറു ഗവര്‍ണറേറ്റുകളിലായി 15 പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.
ഓരോ പ്രദേശത്തേയും മെയിൻ്റനൻസ് ഷെഡ്യൂളുകൾ അനുസരിച്ച് രാവിലെ 8 മുതൽ 4 മണിക്കൂർ വരെയാണ് വൈദ്യുതി മുടങ്ങും. ഓരോ സ്റ്റേഷനിലും നടത്തുന്ന ജോലിയെ ആശ്രയിച്ച് നിശ്ചിത കാലയളവിൽ അറ്റകുറ്റപ്പണി സമയങ്ങൾ കൂടുകയോ കുറയുകയോ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam