ഉപാധികളില്‍ ഇളവ്? കൊവിഡ് പരിശോധനയില്ലാത്ത രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് പിപിഇ കിറ്റ് മതിയെന്നത് പരിഗണനയിൽ

By Web TeamFirst Published Jun 24, 2020, 9:40 AM IST
Highlights

പരിശോധനാസൗകര്യം ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് മാത്രമാകും ഇളവുണ്ടാകുക. ട്രൂനാറ്റ് ടെസ്റ്റിനു പകരം ആന്റിബോഡി ടെസ്റ്റ് ഏർപ്പെടുത്തിയേക്കും. 

തിരുവനന്തപുരം: കൊവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രവാസികൾക്ക് ഇളവ് പരിഗണനയിൽ. പിപിഇ കിറ്റും എൻ 95 മാസ്കുമുള്ള യാത്രക്കാരെ പ്രവേശിപ്പിക്കുന്ന കാര്യമാണ് സര്‍ക്കാരിന്‍റെ ആലോചനയിലുള്ളത്. പരിശോധനാസൗകര്യം ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് മാത്രമാകും ഇളവുണ്ടാകുക. ട്രൂനാറ്റ് ടെസ്റ്റിനു പകരം ആന്റിബോഡി ടെസ്റ്റും ഏർപ്പെടുത്തിയേക്കും. 

സമ്പര്‍ക്ക ഭീഷണി: മൂന്ന് ജില്ലകളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം

പ്രവാസികളുടെ കൊവിഡ് പരിശോധന സംബന്ധിച്ച പ്രതിസന്ധി ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ട്രൂ നാറ്റ് പരിശോധന നടത്തണമെന്ന കേരളത്തിൻറെ ആവശ്യം കേന്ദ്രം തള്ളിയതോടെ ആന്റിബോഡി ടെസ്റ്റ് ഏർപ്പെടുത്തിയേക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. നാളെ മുതൽ തിരിച്ചെത്തുന്ന പ്രവാസികൾക്കായിരുന്നു കേരളം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നി‍ബന്ധമാക്കിയിട്ടുള്ളത്. 

മന്ത്രിസഭാ യോഗം ഇന്ന്; പ്രവാസികളുടെ കൊവിഡ് പരിശോധനാ പ്രതിസന്ധി ചർച്ചയാവും

 

 

click me!